കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ടിഡിപിയും തകര്‍ന്നടിഞ്ഞു; 15 ല്‍ നിന്ന് 2 ലേക്ക് ചുരങ്ങി

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് പടയോട്ടത്തില്‍ ടിഡിപിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട ടിഡിപി ആന്ധ്രക്ക് പുറമെ തെലങ്കാനയില്‍ ഭരണത്തില്‍ സാന്നിധ്യം അറിയിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം കനത്ത തിരിച്ചടിയാണ് ടിഡിപിക്കും തെലങ്കാനയിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.

<strong>ഭൂരിപക്ഷം അരലക്ഷം കടന്നു; തെലങ്കാനയില്‍ ടിആര്‍എസിനൊപ്പം വന്‍ വിജയം നേടി കെ ചന്ദ്രശേഖര റാവു</strong>ഭൂരിപക്ഷം അരലക്ഷം കടന്നു; തെലങ്കാനയില്‍ ടിആര്‍എസിനൊപ്പം വന്‍ വിജയം നേടി കെ ചന്ദ്രശേഖര റാവു

കഴിഞ്ഞ തവണ തനിച്ച് മത്സരിച്ചപ്പോള്‍ 15 സീറ്റുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ്സിനോടൊപ്പം കൂട്ട് കൂടിയിട്ടും രണ്ട് സീറ്റീല്‍ മാത്രമാണ് അവര്‍ മുന്നിട്ട് നില്‍ക്കുന്നത്. 15 സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇതില്‍ 12 പേരും പിന്നീട് ടിആര്‍എസില്‍ ചേര്‍ന്നിരുന്നു.

rahul

<strong>തെലങ്കാനയില്‍ ഭരണം പിടിക്കാന്‍ കച്ചമുറുക്കി; മൂന്ന് സീറ്റില്‍ നിന്ന് ഒന്നിലേക്ക് ചുരുങ്ങി ബിജെപി</strong>തെലങ്കാനയില്‍ ഭരണം പിടിക്കാന്‍ കച്ചമുറുക്കി; മൂന്ന് സീറ്റില്‍ നിന്ന് ഒന്നിലേക്ക് ചുരുങ്ങി ബിജെപി

തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നിന്നവര്‍ എന്ന പ്രചരാണമായിരുന്നു ടിഡിപിക്കെതിരെ ടിആര്‍എസ് ഉയര്‍ത്തിയിരുന്നത്. ടിഡിപിയുമായുള്ള സഖ്യത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനേയും ടിആര്‍എസ് രൂക്ഷമായി വിമര്‍ശിച്ചു. ടിആര്‍എസിന്റെ ഈ പ്രചരണങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് ടിഡിപിയുടെ കനത്ത പരാജയം വ്യക്തമാക്കുന്നത്.

English summary
Telangana election results: BJP leading in 2 seat, gets poorer by 15 MLAs from 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X