നിയമസഭ നേരത്തെ പിരിച്ചു വിടല്‍; തെലങ്കാനയില്‍ വിജയം കണ്ടത് കെസിആറിന്റെ തന്ത്രം
ഹൈദരാബാദ്: തെലങ്കാനയില്‍ വിജയം കണ്ടത് കെ ചന്ദ്രശേഖരറാവുവിന്റെ തന്ത്രം. കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോള്‍ കെ ചന്ദ്രശേഖര റാവുവിന് കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു.
കാലാവധി പൂര്‍ത്തിയാവുന്ന പക്ഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാതിരുന്നു ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കളമൊരുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങളാണ് ടിആര്‍എസിനുണ്ടായിരുന്നത്.

തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ പിന്നെ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തേണ്ടി വരും. ഇത് പ്രചരണ വിഷയങ്ങള്‍ മാറ്റി മറിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ചന്ദ്രശേഖര റാവു തീരുമാനിച്ചത്.
ചന്ദ്രശേഖര റാവുവിന്റെ ഈ കണക്ക്ക്കൂട്ടലുകളെല്ലാം വിജയം കാണുന്നു എന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. 117 സീറ്റുകളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 71 സീറ്റുകളമായി വ്യക്തമായ മേധാവിത്വമാണ് ടിആര്‍എസ് സംസ്ഥാനത്ത് വെച്ചുപുലര്‍ത്തുന്നത്.












Click it and Unblock the Notifications