തെലങ്കാനയില്‍ ടിആര്‍എസ് തിരിച്ചു വരുന്നു; ആദ്യ മണിക്കൂറിലെ മുന്നേറ്റം കോണ്‍ഗ്രസ് പതിയെ മങ്ങുന്നു
ഹൈദരാബാദ്: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ പിന്നില്‍ നിന്ന ശേഷം തെലങ്കാനയില്‍ ടിആര്‍എസിന് മേല്‍ക്കൈ. തുടക്കത്തില്‍ കോണ്‍ഗ്രസ്സായിരുന്നു മുന്നില്‍ നിന്നതെങ്കില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ ടിആര്‍എസ് പതിയെ തിരിച്ചു വരികയാണ്. 96 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ടിആര്‍എസ് 45 സീറ്റില്‍ മുന്നില്‍ നില്‍ക്കുകയാണ്.

ഭരണം പിടിക്കാനായി പോരാടുന്ന കോണ്‍ഗ്രസ് തൊട്ടുപിന്നിലായി 39സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 4 ഇടത്ത് മുന്നേറുന്നുണ്ട് എന്നുള്ളതാണ് പ്രധാനം. മറ്റുള്ളവര്‍ 7 സീറ്റുകളിലാണ് മുന്നേറുന്നത്. ഇതില്‍ ഒവൈസിയുടെ പാര്‍ട്ടിയും ഉള്‍പ്പെടും. 119 സീറ്റുകളില്‍ 60 സീറ്റുകളില്‍ വിജയം നേടുന്നവര്‍ക്ക് ഭരണത്തിലെത്താന്‍ കഴിയും.
കാലവധി അവസാനിക്കാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ മുഖ്യമന്ത്രി ചന്ദ്രശഖര റാവു നിയമസഭ പിരിച്ചു വിട്ടതോടെയാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത. ടിഡിപി, സിപിഐ എന്നീ കക്ഷികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്.
Recommended Video



Click it and Unblock the Notifications