തെലങ്കാനയില്‍ ടിആര്‍എസ് അധികാരത്തിലേക്ക്; കേവലഭൂരിപക്ഷവും കടന്ന് മുന്നേറ്റം തുടരുന്നു
ഹൈദരാബാദ്; തെലങ്കാനയില്‍ ടിആര്‍എസ് അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 60 സീറ്റകളിലാണ് ടിആര്‍എസ് മുന്നേറുന്നത്. തെലങ്കാന നിമയസഭയില്‍ കേവല ഭൂരിപക്ഷത്തിന് 60 സീറ്റുകളാണ് വേണ്ടത്. 119 സീറ്റുകളിലെ 103 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോഴാണ് 60 സീറ്റുകളില്‍ ഭരണകക്ഷിയായ ടിആര്‍എസ് മുന്നേറുന്നത്.
വലിയ ഭരണവിരുദ്ധ വികാരം ഇല്ലാതിരുന്ന സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച സ്വപ്‌നം കണ്ടായിരുന്നു കാലാവധി തീരാന്‍ എട്ടു മാസങ്ങള്‍ ശേഷിക്കെ ചന്ദ്രശഖരറാവു നിയമസഭ തിരിച്ചു വിട്ടത്. എന്നാല്‍ സിപിഐ,ടിഡിപി എന്നിവരുമായി സഖ്യം രൂപീകരച്ച് കോണ്‍ഗ്രസ്സും പ്രചരണ രംഗത്ത് മുന്നേറിയതോടെ ഭരണം ആര്‍ക്ക് ലഭിക്കും എന്നത് പ്രവചിക്കാന്‍ വയ്യാതായി.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസ്സിനായിരുന്നു മേല്‍ക്കൈ. ഒരു ഘട്ടത്തില്‍ ടിആര്‍എസിനേക്കാല്‍ 8 സീറ്റുകളില്‍ മുന്നേറാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. അതേസമയം വോട്ടെണ്ണെല്‍ പുരോഗമിക്കുമ്പോള്‍ ടിആര്‍എസ് മേധാവിത്വം സ്ഥാപിക്കുകയായിരുന്നു. 33 സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നേറുന്നത്.
Recommended Video

ടിആര്‍എസിന് കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപിയുടെ പിന്തുണ തേടേണ്ടി വന്നേനെ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടിആര്‍എസിന് ബിജെപിയുടെ പിന്തുണ തേടേണ്ട ആവശ്യം ഇല്ല. ബിജെപി 3 സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.












Click it and Unblock the Notifications