കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിപക്ഷം അരലക്ഷം കടന്നു; തെലങ്കാനയില്‍ ടിആര്‍എസിനൊപ്പം വന്‍ വിജയം നേടി കെ ചന്ദ്രശേഖര റാവു

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയിലെ ടിആര്‍എസിന്റെ മഹാവിജയത്തിന്റെ തിളക്കത്തിനൊപ്പം തന്നെ നില്‍ക്കുന്ന വിജയം കരസ്ഥമാക്കി ടിആര്‍എസ് നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു. ഗജ്വേല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ അദ്ദേഹം 51000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖര റാവു വിജയിച്ചത്.

ടിഡിപിക്കും കോണ്‍ഗ്രസ്സിനും ഒരു പോലെ സ്വാധീനമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിലെ പ്രതാപ് റെഡ്ഡിയെ ആണ് കെ ചന്ദ്രശേഖരറാവും അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. 2014 ലും പ്രതാപ് റെഡ്ഡിയെ ഇതേ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയാണ് കെസിആര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് കോണ്‍ഗ്രസ് മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

chandrasekhar

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ മറ്റു പല സീറ്റുകളിലും ടിആര്‍എസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ മണ്ഡലത്തില്‍ കെസിആര്‍ പിന്നിട്ട് നിന്നത് കുറച്ചു നേരം പാര്‍ട്ടി കേന്ദ്രങ്ങളില്‍ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ പിന്നീട് ലീഡ് തിരിച്ചു പിടിച്ച കെസിആര്‍ പിന്നീട് ആ ലീഡ് അവസാനം വരെ തുടരുകയായിരുന്നു.

2104 ല്‍ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായ കാല്‍വകുന്ദല ചന്ദ്രശേഖര റാവു എന്ന കെസിആര്‍ തെലങ്കാന സംസ്ഥാന രൂപീകരണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ റാവു 1983 ല്‍ തെലങ്ക് ദേശം പാര്‍ട്ടിയില്‍ അംഗമായി. അവിഭക്ത ആന്ധപ്രദേശില്‍ എന്‍ ടി രാമറാവു, ചന്ദ്രബാബു നായിഡു സര്‍ക്കാരുകളില്‍ മന്ത്രിയായി തിളങ്ങിയ ശേഷമാണ് തെലങ്കാന പ്രക്ഷേഭത്തിന്റെ മുന്‍നിരയിലേക്കെത്തുന്നത്.

English summary
trs president and telangana caretaker chief minister k chandrashekhar rao wins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X