കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകളിൽ നിന്ന് അനുമതിയില്ലാതെ ഇത് നടക്കില്ല,ക്രഡിറ്റ് മുഖ്യമന്ത്രിക്ക്, തെലങ്കാന വെടിവെപ്പിൽ മന്ത്രി!

Google Oneindia Malayalam News

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടി മുകളില്‍ നിന്നുളള അറിവോട് കൂടിയാണ് എന്ന് വെളിപ്പെടുത്തി തെലങ്കാന മന്ത്രി. രാജ്യത്തിന് മുഴുവനുമുളള സന്ദേശമാണ് തെലങ്കാനയിലേത് എന്നും കെ ചന്ദ്രശേഖര്‍ റാവു മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളായ തലസാനി ശ്രീനിവാസ് യാദവ് പറഞ്ഞു.

'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?''വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?'

ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര നടപടിയെടുക്കാന്‍ സര്‍ക്കാരിന് മുകളില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ കോടതി നടപടികള്‍ നീളുമെന്നതിനാല്‍ ഇരയ്ക്ക് നീതി ലഭിക്കുമോ എന്ന കാര്യം സംശയമാണെന്നും മന്ത്രി പറയുന്നു.

encounter

പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിന്റെ എല്ലാ ക്രഡിറ്റും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുകളില്‍ നിന്നുളള അനുമതി ഇല്ലാതെ പോലീസിന് അത് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. അടിയന്തര നടപടിയെടുക്കുന്നതില്‍ തെലങ്കാന സര്‍ക്കാര്‍ മുന്നിലാണ്.

പോലീസിന് മുഖ്യമന്ത്രി പ്രതികളെ വെടിവെച്ച് കൊല്ലാനുളള അനുമതി കൊടുത്തിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അനുമതി അല്ല കൊടുത്തത്, എന്നാല്‍ പോലീസിന് നടപടിയെടുക്കണമെന്ന ഘട്ടം വരുമ്പോള്‍ തങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും എന്നാണ് മന്ത്രി മറുപടി നല്‍കിയത്. പോലീസ് നടപടിയില്‍ രാജ്യത്തെ എല്ലാ ജനങ്ങളും സന്തോഷത്തിലാണ്. ഈ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷയെ മുന്നില്‍ കണ്ടുകൊണ്ടുളള സന്ദേശമാണ് പോലീസ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരില്‍ മൃഗപരിപാലന വകുപ്പ് മന്ത്രിയാണ് യാദവ്.

English summary
Telangana Encounter is a Message for the entire country, Says minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X