Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസിആറിന് കാലിടറുമെന്ന് സൂചന; കോണ്‍ഗ്രസിന്റേത് ശക്തമായ പോരാട്ടം... തെലങ്കാന ചിത്രം

ഹൈദരാബാദ്: കെ ചന്ദ്രശേഖര റാവുവിന് അത്ര സുഖം നല്‍കുന്ന വിവരമല്ല എക്‌സിറ്റ് പോളുകള്‍ സമ്മാനിക്കുന്നത്. മൂന്നാമൂഴത്തില്‍ കെസിആറിന്റെ ബിആര്‍എസ് വീണേക്കുമെന്നാണ് പൊതുചിത്രം. എന്നാല്‍ ചില എക്‌സിറ്റ് പോളുകള്‍ ബിആര്‍എസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. കോണ്‍ഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവച്ചുവെന്ന കാര്യത്തില്‍ ഒരു എക്‌സിറ്റ് പോളുകള്‍ക്കും തര്‍ക്കമില്ല.

മൂന്നാം തവണയും കെസിആര്‍ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസമാണ് ബിആര്‍എസ് നേതാക്കള്‍ പങ്കുവയ്ക്കുന്നതെങ്കിലും എക്‌സിറ്റ് പോളുകള്‍ മറിച്ചും പ്രവചിക്കുന്നു. 119 സീറ്റിലും ബിആര്‍എസ് ജനവിധി തേടിയിട്ടുണ്ട്. ഒരു സീറ്റ് സഖ്യകക്ഷിയായ സിപിഐക്ക് വിട്ടുകൊടുത്താണ് കോണ്‍ഗ്രസ് കളത്തിലിറങ്ങിയത്. ജനസേനയുമായി ചേര്‍ന്ന് മല്‍സരിച്ച ബിജെപിക്ക് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാനാകില്ല. ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി സ്വന്തം തട്ടകം നിലനിര്‍ത്തും.

telangana-exit-poll-2023

2018ല്‍ നടന്ന വോട്ടെടുപ്പില്‍ ബിആര്‍എസ് 88 സീറ്റ് നേടിയിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 19 സീറ്റേ കിട്ടിയുള്ളൂ. ടിഡിപി രണ്ട് സീറ്റിലും ബിജെപി ഒരു സീറ്റും മജ്‌ലിസ് പാര്‍ട്ടി 7 സീറ്റും നേടി. കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്നീട് കൂറുമാറി ബിആര്‍എസിനൊപ്പം പോയി എന്നത് മറ്റൊരു ചരിത്രം. എന്നാല്‍ ഇത്തവണ ചിത്രം മാറുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ കളത്തിലിറങ്ങിയത്.

സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ പ്രകാരം 119ല്‍ കോണ്‍ഗ്രസിന് 56 സീറ്റാണ് പ്രവചിക്കുന്നത്. ബിആര്‍എസിന് 48 സീറ്റും ബിജെപിക്ക് 10 സീറ്റും മജ്‌ലിസ് പാര്‍ട്ടിക്ക് 5 സീറ്റും പ്രവചിക്കുന്നു. അതേസമയം, ബിആര്‍എസിന് ഭരണം കിട്ടുമെന്ന് തന്നെയാണ് 10ടിവിയുടെ പ്രവചനം. 68 സീറ്റില്‍ ബിആര്‍എസും 38 സീറ്റില്‍ കോണ്‍ഗ്രസും ജയിക്കുമെന്നാണ് അവര്‍ പറയുന്നത്. ടൈംസ് നൗ സര്‍വ്വേയും ബിആര്‍എസിന് മൂന്നാമൂഴം പ്രവചിക്കുന്നുണ്ട്.

അതേസമയം, ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് കോണ്‍ഗ്രസിന് ഭരണം കിട്ടുമെന്നാണ്. 67 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പറയുന്ന ഈ എക്‌സിറ്റ് പോള്‍ ബിആര്‍എസ് 22-31 സീറ്റില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. ബിജെപിയും മജ്‌ലിസ് പാര്‍ട്ടിയും ചുരുങ്ങിയത് ആറ് സീറ്റ് നേടുമെന്നും ചാണക്യ പറയുന്നു.

ഇന്ത്യടിവി-സിഎന്‍എക്‌സ് കോണ്‍ഗ്രസിന് ഭരണം ലഭിക്കുമെന്നാണ് പറയുന്നത്. 63 സീറ്റെങ്കിലും കോണ്‍ഗ്രസിന് കിട്ടുമെന്നാണ് പ്രവചനം. ജന്‍കി ബാത്ത് എക്‌സിറ്റ് പോളില്‍ തെളിയുന്നത് കോണ്‍ഗ്രസ് മുന്നേറുമെന്നാണ്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയേക്കില്ലെന്നും സൂചിപ്പിക്കുന്നു. പോള്‍സ്ട്രാറ്റ് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം പറയുന്നില്ല.

ശക്തമായ പോരാട്ടം നടക്കുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നു. ബിആര്‍എസിന് വ്യക്തമായ മേല്‍കൈ കിട്ടിയേക്കില്ല. കോണ്‍ഗ്രസ് മുന്നേറുമെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം എല്ലാവരും പ്രവചിക്കുന്നില്ല. ഇഞ്ചോടിച്ച് പോരാട്ടം പ്രവചിക്കുന്നു ചില എക്‌സിറ്റ് പോളുകള്‍. അങ്ങനെ സംഭവിച്ചാല്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയും തള്ളാനാകില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+