കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണുകിട്ടാത്ത പൂജാരിമാരെ സര്‍ക്കാര്‍ കെട്ടിക്കും, 'കല്യാണമസ്തു'; മൂന്ന് ലക്ഷം വാഗ്ദാനം

  • By Gowthamy
Google Oneindia Malayalam News

ഹൈദരാബാദ്: പെണ്ണുകിട്ടാത്ത പൂജാരിമാര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. പൂജാരിമാരെ കെട്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പൂജാരിമാരെ കെട്ടാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ക്ക് വന്‍വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കല്യാണമസ്തു എന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു. മൂന്ന് ലക്ഷത്തിന് പുറമെ കല്യാണം ആഘോഷപൂര്‍വമാക്കാന്‍ ഒരു ലക്ഷം രൂപയും നല്‍കുന്നുണ്ട്.

ആധാറില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലേ? ആശങ്കകള്‍ക്ക് മറുപടിയുമായി യുഐഡിഎഐ, സത്യം ഇതാണ്
വരുമാനം കുറവായതിനാല്‍ പൂജാരിമാരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ മടിക്കുകയാണ്. ഇതോടെയാണ് പല പൂജാരിമാര്‍ക്കും പെണ്ണു കിട്ടതായത്. ഇതിനു പുറമെ അടുത്ത മാസം മുതല്‍ പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളവും നല്‍കും.

പെണ്ണൂകിട്ടുന്നില്ല

പെണ്ണൂകിട്ടുന്നില്ല

സംസ്ഥാനത്ത് പൂജാരിമാര്‍ പെണ്ണുകിട്ടാതെ വിഷമിക്കുകയാണ്. പെണ്ണുകിട്ടാത്തതിനാല്‍ പല പൂജാരിമാരും കെട്ട്പ്രായം കടന്നു പോവുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ പൂജാരിമാരെ കെട്ടിക്കാന്‍ തയ്യാറെടുക്കുന്നത്.

വമ്പന്‍ ഓഫര്‍

വമ്പന്‍ ഓഫര്‍

പൂജാരി മാരെ കെട്ടാന്‍ തയ്യാറാകുന്നവര്‍ക്കായി വമ്പന്‍ ഓഫര്‍ തന്നെ നല്‍കിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയും ഇതിനു പുറമെ ഒരേു ലക്ഷം രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.

സ്ഥിര നിക്ഷേപമായി

സ്ഥിര നിക്ഷേപമായി

മൂന്ന് ലക്ഷം രൂപ വധൂ വരന്മാരുടെ പേരില്‍ സ്ഥിര നിക്ഷേപമായിട്ടാണ് നല്‍കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടായാല്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.

ആഘോഷമാക്കാന്‍

ആഘോഷമാക്കാന്‍

മൂന്നു ലക്ഷത്തിനു പുറമെ ഒരു ലക്ഷം രൂപയും നല്‍കുന്നുണ്ട്. ഇത് വിവാഹം ആഘോഷമാക്കുന്നതിന് വേണ്ടിയാണ്.

കല്യാണമസ്തു

കല്യാണമസ്തു

പദ്ധതിക്ക് കല്യാണമസ്തു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പദ്ധതി നവംബറില്‍ ആരംഭിക്കും. പെണ്‍മക്കളെ പൂജാരിമാര്‍ക്ക് വിവാഹം കഴിപ്പിച്ച് നല്‍കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ സ്‌കെയില്‍ ശമ്പളം

സര്‍ക്കാര്‍ സ്‌കെയില്‍ ശമ്പളം

സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്തമാസം മുതല്‍ സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കുമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കുറഞ്ഞ വരുമാനം

കുറഞ്ഞ വരുമാനം

താരതമ്യേന കുറഞ്ഞ വരുമാനമാണ് പൂജാരിമാര്‍ക്ക്. ഇതിനെ തടര്‍ന്നാണ് പൂജിമാരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നത്. ഇതിനു പുറമെ പൂജാരിമാര്‍ക്ക് സമൂഹത്തില്‍ വലിയ ബഹുമാനവും ഇല്ല.

English summary
telangana government offers rs 3 lakh for women to marry temple priests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X