കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്രയ്‌ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; രക്ഷകയായി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ

Google Oneindia Malayalam News

വിമാനയാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് രക്ഷകയായി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജൻ.യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ പരിശോധിച്ച ഗവര്‍ണര്‍ പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനയാത്രക്കിടെ
ഇൻഡിഗോ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന് സുഖമില്ലന്നും വിമാനത്തില്‍ ഏതെങ്കിലും ഡോക്ടര്‍മാരുണ്ടോ എന്ന അനൗണ്‍സ്മെന്‍റ് കേട്ടാണ് ഗവര്‍ണര്‍ യാത്രക്കാരന്‍റെ അടുത്തേക്ക് എത്തിയത്.തുടര്‍ന്ന് അദേഹത്തെ പരിശോധിച്ച തമിഴിസൈ ഉദ്യോഗസ്ഥന് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു.

1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജെലയാണ് തമിഴിസൈ സൗന്ദരരാജന്റെ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരികെയെത്തിയത്. നിലവില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ് കൃപാനന്ദ് ത്രിപാഠി ഉജെല. ഗവർണർ മാഡം എന്റെ ജീവൻ രക്ഷിച്ചു. ഒരു അമ്മയെപ്പോലെ അവർ എന്നെ സഹായിച്ചു. അല്ലെങ്കിൽ എനിക്ക് ആശുപത്രിയിലെത്താൻ കഴിയുമായിരുന്നില്ല'-ഉജെല ന്യൂസ് ഏജൻസിയായ പിടിഐയോട് പറഞ്ഞു. ആന്ധ്രപ്രദേശ് കേഡറില്‍ പോലീസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി നിലവില്‍ അഡീഷനല്‍ ഡിജിപിയായി സേവനം അനുഷ്ഠിക്കുകയാണ്.

flight

സംഭവത്തെക്കുറിച്ചും ഗവർണറുടെ നിർണായക പങ്കും മറ്റൊരു യാത്രക്കാരൻ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ആദ്യം പുറത്തുവന്നത്.ആന്ധ്രപ്രദേശ് കേഡറിൽ നിന്നുള്ള ഉജെല നിലവിൽ അഡീഷനൽ ഡിജിപിയായി സേവനം അനുഷ്‌ഠിക്കുകയാണ്. വെള്ളിയാഴ്ച അർധരാത്രിയോടെ വിമാനത്തില്‍ അദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രഫഷണൽ ഡോക്ടറായ ഗവർണർ ഐപിഎസ് ഉദ്യോഗസ്ഥനെ സഹായിക്കാൻ തയാറാകുകയായിരുന്നു. ഡോക്ടറായി കരിയര്‍ ആരംഭിച്ച തമിഴിസൈ രാഷ്ടീയത്തിലേക്ക് എത്തും മുമ്പ് ഏറെനാള്‍ പ്രാക്ടീസ് ചെയ്തിരുന്നു.

'ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷം, അഭിമാനം നീരജ്'; പ്രശംസയുമായി പ്രധാനമന്ത്രി'ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷം, അഭിമാനം നീരജ്'; പ്രശംസയുമായി പ്രധാനമന്ത്രി

English summary
Telangana governor Tamilisai a doctor by profession treats co-passenger who fell ill onboard flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X