കെസിആറിന്റെ ഞെട്ടിച്ച നീക്കം, യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിവരുടെ പഠന ചെലവുകള്‍ ഏറ്റെടുക്കും
ഹൈദരാബാദ്: യുക്രൈനില്‍ മെഡിക്കല്‍ പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ പഠന ചെലവുകള്‍ ഏറ്റെടുക്കുമെന്ന് കെ ചന്ദ്രശേഖര റാവു. തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ചെലവാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഇവര്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മടങ്ങിയെത്തിയിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മെഡിസിന്‍ പഠിക്കാന്‍ പോകുന്നത് നാട്ടില്‍ അവസരം കുറഞ്ഞത് കൊണ്ടാണെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള സഹായം എന്ന നിലയിലാണ് കെസിആറിന്റെ പ്രഖ്യാപനം. യുക്രൈനില്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടന്നപ്പോള്‍ തന്നെ ഇക്കാര്യം ചര്‍ച്ചയായിരുന്നു. റിസ്‌കുള്ള സ്ഥലത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പോകേണ്ടി വരുന്നത് ഇന്ത്യയില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ കുറയുന്നത് കൊണ്ടാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

740 വിദ്യാര്‍ത്ഥികള്‍ തെലങ്കാനയില്‍നിന്ന് യുക്രൈനില്‍ പഠിക്കുന്നുണ്ടെന്ന് കെസിആര്‍ തെലങ്കാന നിയമസഭയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇവരുടെ പഠന ചെലവുകള്‍ ഏറ്റെടുക്കുമെന്ന് കെസിആര്‍ പ്രക്യാപിച്ചത്. ഈ 740 വിദ്യാര്‍ത്ഥികളും സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. കേന്ദ്രത്തിന് ഈ വിഷയത്തില്‍ കത്തെഴുതുമെന്നും, ഈ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് അറിയിക്കുകയും ചെയ്യുമെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. യുക്രൈനില്‍ നിന്ന് നേരത്തെ 18000ത്തില്‍ അധികം വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു.
യുക്രൈനില്‍ മെഡിസിന്‍ പഠിക്കാന്‍ ചെലവ് കുറവായത് കൊണ്ടാണ് പലരും അവിടേക്ക് പോകുന്നത്. യുക്രൈനില്‍ റഷ്യ യുദ്ധം ആരംഭിച്ചത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. പലരും അവിടെ കുടുങ്ങി പോയിരുന്നു. ഭക്ഷണമോ, വെള്ളമോ ഇല്ലാത്ത സാഹചര്യമായിരുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള നവീന്‍ ശേഖരപ്പ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥ ചര്‍ച്ചയായത്. വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എന്തിനാണ് പോകുന്നതെന്ന ചോദ്യവും വന്നിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പാസാവാന്‍ സാധിക്കാത്തവരാണ് വിദേശത്ത് പോകുന്നതെന്ന് പലരും വാദിച്ചിരുന്നു.
ഇന്ത്യയില്‍ എന്‍ട്രന്‍സ് പാസാകുന്ന എല്ലാവര്‍ക്കും മെഡിക്കല്‍ സീറ്റ് ലഭിക്കാറില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവനയും വിവാദത്തിലായിരുന്നു. എല്ലാവരും എന്‍ട്രന്‍സില്‍ പരാജയപ്പെട്ടത് കൊണ്ടാണ് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതെന്ന് ജോഷി പറഞ്ഞിരുന്നു. ഇതിനെതിരെ കൊല്ലപ്പെട്ട നവീന്റെ പിതാവ് തന്നെ രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ മെഡിസിന്‍ പഠിക്കാനുള്ള ചെലവുകളാണ് വിദേശത്തേക്ക് പോകാനുള്ളകാരണം നവീന്റെ പിതാവ് പറഞ്ഞിരുന്നു. തന്റെ മകന്‍ ഇന്റലിജന്റായിട്ടുള്ള വിദ്യാര്‍ത്ഥിയാണെന്നും, ഇവിടെയുള്ള പഠന ചെലവ് താങ്ങാവുന്നതിലുള്ള അവസ്ഥയിലായിരുന്നു അവന്‍. സംഭാവന അടക്കം കോടികളാണ് കര്‍ണാടകത്തില്‍ മെഡിക്കല്‍ സീറ്റിനായി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications