കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

  • By News Desk
Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തെ മെഡിക്കല്‍സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും കൊവിഡ് ഫലം നെഗറ്റീവായിരുന്നു.

telengana

ദില്ലി ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് അദ്ദേഹത്തിന് കൊവിഡ് ഭേദമാവുകയും 26 ന് ആശുപത്രി വിടുകയും ചെയ്തു. ഈ മാസം 17 ന് ആയിരുന്നു അദ്ദേഹത്തെ രാജീവ് ഗാന്ധി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. നിലവില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു.16,475 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 24 മണിക്കൂറില്‍ 19459 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

380 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതര്‍ വലിയ തോതില്‍ ഉയര്‍ന്നുവരികയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാമ്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 5493 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മാാത്രം ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 156 പേര്‍ മരണപ്പെട്ടു. മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15825 കേസുകളാണ്.

കൊവിഡ് ബാധിച്ചവര്‍ക്ക് കാവസാക്കി രോഗലക്ഷണവും, കൂടുതലും കൗമാരക്കാരില്‍; ഇന്ത്യയില്‍ പുതിയ ആശങ്ക..!!കൊവിഡ് ബാധിച്ചവര്‍ക്ക് കാവസാക്കി രോഗലക്ഷണവും, കൂടുതലും കൗമാരക്കാരില്‍; ഇന്ത്യയില്‍ പുതിയ ആശങ്ക..!!

 മധ്യത്തില്‍ രാഹുല്‍; ഇരുപുറവും പാര്‍ട്ടി തലവന്മാരുടെ പോര്; അതിര്‍ത്തി സംഘര്‍ഷം മഹാരാഷ്ട്രയിലേക്ക് മധ്യത്തില്‍ രാഹുല്‍; ഇരുപുറവും പാര്‍ട്ടി തലവന്മാരുടെ പോര്; അതിര്‍ത്തി സംഘര്‍ഷം മഹാരാഷ്ട്രയിലേക്ക്

English summary
Telangana Home Minister Tested Positive For Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X