കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന വന്നു, ഇനി 29 സംസ്ഥാനങ്ങള്‍

Google Oneindia Malayalam News

ദില്ലി: തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് രാജ്യസഭയും പിന്തുണ നല്‍കിയോടെ ഇന്ത്യയിലെ 29ാം സംസ്ഥാനം യാഥാര്‍ത്ഥ്യമായി. ലോകസഭയില്‍ അവതരിപ്പിച്ച ബില്‍ യാതൊരു മാറ്റവും കൂടാതെയാണ് രാജ്യസഭ പാസ്സാക്കിയത്. ചില ഭേദഗതികള്‍ വരുത്തിയാല്‍ മാത്രമേ ബില്ലിനെ അംഗീകരിക്കുകയെന്നു പ്രഖ്യാപിച്ചിരുന്ന ബിജെപി നിരുപാധിക പിന്തുണ നല്‍കിയതോടെയാണ് ബില്‍ പാസ്സായത്.

ഐക്യ ആന്ധ്രയ്ക്കുവേണ്ടി വാദിക്കുന്നവരുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബില്‍ പാസ്സായത്. സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങളും തൃണമൂല്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തു. രാഷ്ട്രപതി കൂടി ഒപ്പുവെയ്ക്കുന്നതോടെ സംസ്ഥാനം ഔദ്യോഗികമായി നിലവില് വരും.

Telangana

ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുപിഎ സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കമാണ് പുതിയ സംസ്ഥാനമെന്ന ആരോപണം ശക്തമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ബിജെപിയും അതിനെ പിന്തുണയ്ക്കുകയായിരുന്നു. സീമാന്ധ്ര മേഖലയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് പ്രത്യേക പദവി നല്‍കാനും തീരുമാനമായിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്കാണ് പ്രത്യേക പദവിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അറിയിച്ചു.

English summary
Telangana, India's 29th state is a signature away. The Rajya Sabha this evening passed, amid complete chaos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X