കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കോണ്‍ഗ്രസ് നേതാവിന്റെ അവസ്ഥയുണ്ടാവും, ബിജെപിയുടെ കളികള്‍ ഇവിടെ വേണ്ടെന്ന് കെടിആര്‍!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപിയുടെ കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയും തമ്മിലുള്ള പോരാട്ടം മുറുന്നു. ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ കഴിഞ്ഞ ദിവസം ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് സംസ്ഥാനത്തുള്ളതെന്നും, കേന്ദ്ര പദ്ധതികളുടെ ഗുണമൊന്നും സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെ തുറന്നടിച്ചിരിക്കുകയാണ് കെസിആറിന്റെ മകന്‍ കെടിആര്‍.

ബിജെപി രാജ്യത്തെ വിഭജിക്കുന്നത് പോലെ തെലങ്കാനയെയും തകര്‍ക്കാന്‍ നോക്കുകയാണ്. അതിനായി ജെപി നദ്ദ ഇങ്ങോട്ട് വരണമെന്നില്ലെന്നും കെടി രാമറാവു പറഞ്ഞു. ഒരു കെട്ട് നുണകളുമായിട്ടാണ് ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ഇവിടെയെത്തിയതെന്നും കെടിആര്‍ പരിഹസിച്ചു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച നേട്ടങ്ങളാണ് തെലങ്കാനയില്‍ കൂടുതല്‍ വലിയ പോരാട്ടത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നത്. കൂടുതല്‍ ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് എത്തുമെന്ന് ഇതിലൂടെ ഉറപ്പായിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാവിന്റെ അനുഭവം

കോണ്‍ഗ്രസ് നേതാവിന്റെ അനുഭവം

തെലങ്കാന രാഷ്ട്ര സമിതിയെ വെല്ലുവിളിച്ച കോണ്‍ഗ്രസ് നേതാവിന്റെ അനുഭവം ബിജെപിയെ ഓര്‍മിപ്പിച്ചിരിക്കുകയാണ് കെടിആര്‍. കലേശ്വരം പദ്ധതിയെ കുറിച്ച് അഴിമതി ആരോപണം ആ നേതാവ് നടത്തിയിരുന്നു. ആരോപണം തെളിയിക്കുന്നത് വരെ താന്‍ താടി വടിക്കില്ലെന്നായിരുന്നു ഈ നേതാവ് പറഞ്ഞത്. ഒടുവില്‍ എന്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടി തിരഞ്ഞെുപ്പില്‍ തകര്‍ന്ന് തരിപ്പണമായി. ഇപ്പോഴും ഇയാള്‍ താടി നീട്ടി വളര്‍ത്തി നടക്കുകയാണ്. അതേ അവസ്ഥ തന്നെ ബിജെപിക്കും ഉണ്ടാവുമെന്ന് കെടിആര്‍ പറഞ്ഞു.

ടിആര്‍എസിന് രോഷം

ടിആര്‍എസിന് രോഷം

തെലങ്കാനയില്‍ പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാനത്ത് വലിയ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ടിഡിപിയുടെ ഭൂരിഭാഗം നേതാക്കളും ബിജെപിയിലെത്തി കഴിഞ്ഞു. പ്രധാന പ്രതിപക്ഷമായി ബിജെപി സംസ്ഥാന ഉയരുമെന്ന ആശങ്ക ടിആര്‍എസിനുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പാര്‍ട്ടി വന്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നത്. ബിജെപിയുടെ സുപ്രധാന പദ്ധതിയെ വരെ തള്ളിയിരിക്കുകയാണ് ടിആര്‍എസ്.

ആ പദ്ധതി വേണ്ട

ആ പദ്ധതി വേണ്ട

മോദി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ പദ്ധതി വളരെ നിലവാരം കുറഞ്ഞതാണ്. അതുകൊണ്ട് തെലങ്കാനയില്‍ അത് വേണ്ട. ഇവിടെ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ശ്രീ പദ്ധതിയുണ്ട്. കേന്ദ്രത്തിന്റെ പദ്ധതിയേക്കാള്‍ എത്രയോ മേന്‍മയുണ്ട് ഈ പദ്ധതിക്ക്. അതുകൊണ്ട് ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കെടിആര്‍ വ്യക്തമാക്കി.

കര്‍ണാടക നാടകം വേണ്ട

കര്‍ണാടക നാടകം വേണ്ട

ബിജെപി കര്‍ണാടകത്തിലെ നാടകവുമായി തെലങ്കാനയിലേക്ക് വരേണ്ട. ഇവിടെ ഒരാള്‍ പോലും ബിജെപിയിലേക്ക് വരാന്‍ പോകുന്നില്ല. വിഭജിക്കുക ഭരിക്കുന്ന എന്ന ബിജെപി പോളിസി തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആവശ്യമില്ല. അധികാരത്തിലെത്തുമെന്ന് വെറുതെ ദിവാസ്വപ്‌നം കാണേണ്ടതില്ല. മതവിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനം ബിജെപി ആഗ്രഹിക്കുന്നില്ല. 2024ല്‍ അധികാരം പിടിക്കുമെന്നൊക്കെയുള്ള ബിജെപിയുടെ ധാരണ വെറും അബദ്ധമാണെന്നും കെടിആര്‍ പറഞ്ഞു.

നുണയുടെ കെട്ടുകള്‍

നുണയുടെ കെട്ടുകള്‍

ജെപി നദ്ദ നുണകളുടെ വലിയൊരു കെട്ടുമായി തെലങ്കാനയിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാന നേതാക്കള്‍ പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്താണ് ഇവിടെ ബിജെപിക്ക് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ല. അത് അറിയാതെ എങ്ങനെയാണ് അവര്‍ അധികാരത്തിലെത്താന്‍ പോകുന്നത്. തെലങ്കാനയിലെ കലേശ്വരം പദ്ധതിയില്‍ അഴിമതി ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളും നീതി ആയോഗും ഈ പദ്ധതി വളരെ വേഗത്തില്‍ നടപ്പാക്കിയതിന് സര്‍ക്കാരിനെ അഭിനന്ദിച്ചിരുന്നു. നുണ പറയുന്നതില്‍ കുറച്ചെങ്കിലും നാണക്കേട് നദ്ദയ്ക്ക് തോന്നേണ്ടതുണ്ടെന്നും കെടിആര്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്നവ

ബിജെപി ഭരിക്കുന്നവ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും തെലങ്കാനയും തമ്മില്‍ ഒന്ന് താരമത്യം ചെയ്യാന്‍ നദ്ദ തയ്യാറാവണം. പല സംസ്ഥാനങ്ങളും തെലങ്കാനയുടെ രീതി കോപ്പിയടിക്കുകയാണെന്നും കെടിആര്‍ ആരോപിച്ചു. ശുദ്ധജലം നല്‍കുന്ന പദ്ധതി അടക്കം എല്ലാത്തിലും തെലങ്കാന മുന്നിലാണെന്നും കെടിആര്‍ വ്യക്തമാക്കി. അതേസമയം നിരവധി ടിആര്‍എസ് നേതാക്കളുമായി ബിജെപി അനൗദ്യോഗികമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതാണ് സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന വാദത്തിന് കാരണം. എന്നാല്‍ ഇത് പൊളിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കെടിആര്‍.

വിശ്വാസത്തിന് സമ്മാനവുമായി യെഡിയൂരപ്പ.... മന്ത്രിസഭയില്‍ ലിംഗായത്തുകള്‍ പ്രാമുഖ്യം!!വിശ്വാസത്തിന് സമ്മാനവുമായി യെഡിയൂരപ്പ.... മന്ത്രിസഭയില്‍ ലിംഗായത്തുകള്‍ പ്രാമുഖ്യം!!

English summary
telangana isnt karnataka ktr hits out at jp nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X