കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത ആന്ധ്ര;ജഗന്‍-പ്രണബ് കൂടിക്കാഴ്ച 23 ന്

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സംസ്ഥാന വിഭജനം തടയണമെന്ന് ആവശ്യപ്പെട്ട് വെഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. നവംബര്‍ 23 ശനിയാഴ്ചയാണ് ജഗന്‍ പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിയ്ക്കുക. തെലങ്കാന രൂപീകരണത്തിനെതിരെ പിന്തുണ തേടി ഒട്ടേറെ ദേശീയ നേതാക്കളുമായി ജഗന്‍ ഇതിനോടകം തന്നെ ചര്‍ച്ച നടത്തി.

പഞ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ജഗന്‍ കൂടികാഴ്ച നടത്തിയിരുന്നു. ഡിസംബര്‍ അഞ്ചിന് ആരംഭിയ്ക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് തെലങ്കാന സംസ്ഥാനം രൂപീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിയ്ക്കുന്നത്. ഈ ബില്ലിനെ എതിര്‍ക്കണമെന്നും തങ്ങള്‍ക്ക് പിന്തുണ നല്‍കണെന്നും ജഗന്‍ മമതയോട് ആവശ്യപ്പെട്ടിരുന്നു.

Jaganmohan Reddy

ഏകീകൃത ആന്ധ്രയ്ക്ക് വേണ്ടി ജെഡിയു ചീഫ് ശരത് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരുമായും ജഗന്‍ കൂടിക്കാഴ്ച നടത്തും. ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരുമായി ജഗന്‍ മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു.ആന്ധ്രയിലെ 75 ശതമാനം ജനങ്ങളും വിഭജനത്തിന് എതിരാണെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

English summary
YSR Congress chief YS Jaganmohan Reddy will be meeting President Pranab Mukherjee on Saturday opposing the issue of bifurcation of Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X