ഒരേ ക്ഷണക്കത്ത്, ഒരേ മണ്ഡപം; പ്രണയിച്ച രണ്ട് യുവതികളെയും ഒരേദിവസം വിവാഹം കഴിച്ച് യുവാവ്
തെലങ്കാന: ഒരേ ദിവസം ഒരേ വിവാഹപന്തലിൽ വെച്ച് യുവാവ് രണ്ട് യുവതികളെ വിവാഹം ചെയ്തു. തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയിൽ ആണ് സംഭവം. ലിംഗപൂർ മണ്ഡലത്തിലെ ഗുംനൂർ ഗ്രാമവാസിയായ സൂര്യ ദേവാണ് ലാൽ ദേവിയേയും ഝൽകാരി ദേവിയേയും വിവാഹം ചെയ്തത്. ഇയാൾക്ക് രണ്ട് പേരുമായി പ്രണയത്തിലായിരുന്നു. ഒറ്റ ചടങ്ങിൽ വെച്ച രണ്ട് പേരെയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒറ്റ വിവാഹ ക്ഷണക്കത്തിൽ തന്നെ രണ്ട് വധുവിന്റെയും പേര് അച്ചടിച്ചിരുന്നു. വൻ ആഘോഷമാക്കിയാണ് വിവാഹം നടന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തിൽ രണ്ട് യുവതികളെയും യുവാവ് വിവാഹം കഴിച്ചു. സൂര്യ ദേവ് ലാൽ ദേവിയുമായും ഝൽകാരി ദേവിയുമായി പ്രണയത്തിലായതിനെ തുടർന്ന് മൂവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായാണ് വിവരം.

ഗ്രാമത്തിലെ മുതിർന്നവർ ആദ്യം സമ്മതിച്ചെങ്കിലും ഒടുവിൽ സമ്മതിക്കുകയായിരുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾ ബഹു ഭാര്യത്വം അനുഷ്ഠിക്കുന്നത് നിയമവിരുദ്ധമാണ്. അതേ സമയം ആദ്യമായല്ല ഇത്തിരമൊരു സംഭവം. 2021 ൽ തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ മറ്റൊരാൾ ഒരു മണ്ഡപത്തിൽ വെച്ച് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. മൂന്ന് കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് ഉത്നൂർ മണ്ഡലത്തിൽ ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. അത് പോലെ 2022 ൽ ജാർഖണ്ഡിൽ ലോഹർദാഗയിൽ ഒരാൾ തന്റെ രണ്ട് കാമുകിമാരെയും വിവാഹം കഴിച്ചിരുന്നു.












Click it and Unblock the Notifications