ഭാര്യയുടെ കാമുകനെന്ന് കരുതി പിതാവ് കൊലപ്പെടുത്തിയത് സ്വന്തം മകനെ: കൊല്ലപ്പെട്ടത് 14 കാരന്‍, പിന്നിൽ!
തെലങ്കാന: ഭാര്യയുടെ കാമുകനെന്ന് കരുതി പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത് മകനെ. 14 കാരനാണ് പിതാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച തെലങ്കാനയിലെ ഗുട്ടുപല്ലേ ജില്ലയിലെ കുർണൂല്‍ ഗ്രാമത്തിലാണ് സംഭവം. ഭാര്യയുടെ കാമുകനെന്ന് കരുതിയാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. എന്നാല്‍ കുടുംബപ്രശ്നങ്ങളുടെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

14 കാരനായ മകനെ പിതാവ് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്കും തോളിനുമേറ്റ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആണ്‍കുട്ടി മരിക്കുകയായിരുന്നു. തന്‍റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാള്‍ ഭാര്യയുടെ കാമുകനെന്ന് ധരിച്ചാണ് മകനെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. സംഭവത്തില്‍ കുറ്റവാളിയെ പോലീസെത്തി ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications