Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കാനയിൽ ഞട്ടിപ്പിക്കുന്ന കൊലപാതകം; യുവതിയെ കഴുത്തറുത്ത് കൊന്നു, സംഭവം വിവാഹത്തിന് ഒരാഴ്ച മുമ്പ്

ഹൈദരാബാദ്: തെലുങ്കാനയിൽ വീണ്ടും ഞെട്ടിപ്പിക്കുന്ന കൊലപാതകം. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിദ്ദിപ്പേട്ട് ജില്ലയിലെ ഗജ്‍വേലിലെ സ്വന്തം വീട്ടില്‍വെച്ചാണ് യുവതി കൊല്ലപ്പെട്ടത്. ന്യാലകാന്തി ദിവ്യയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 25 വയസ്സായിരുന്നു. യുവതിയുടെ വിവാഹത്തിന് ഏഴ് ദിവസം മുമ്പാണ് കൊലപാതകം നടന്നിരിക്കുന്നത്.

യെല്ലാര്‍ഡിപേട്ട് സ്വദേശിയാണ് ദിവ്യ. 26കാരനായ വെങ്കിടേഷ് ഗൗഡയാണ് ഈ ക്രൂരത ചെയ്തത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ഇയാള്‍ ചെറുപ്പം മുതല്‍ ദിവ്യയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രതി വെങ്കിടേഷ് വെമുലവാഡ സ്വദേശിയാണ് . നാല് മാസം മുമ്പാണ് ഗജ്‍വേലില്‍ ബാങ്ക് ഫീല്‍ഡ് ഓഫിസറായി ദിവ്യ ജോലിക്ക് കയറിയത്.

ദിവ്യ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു

ദിവ്യ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു

ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ദിവ്യ ആക്രമണത്തിനിരയായത്. ദിവ്യ വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്തായിരുന്നു ആക്രമണം. വെങ്കിടേഷ് ദിവ്യയെ ആക്രമിക്കുന്ന സമയത്ത് ദിവ്യ ഒറ്റയ്ക്കായിരുന്നു വീട്ടിൽ. ദിവ്യയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ദിവ്യ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

വിവാഹിതരായെന്ന് ആരോപണം

വിവാഹിതരായെന്ന് ആരോപണം


എന്നാൽ ദിവ്യയും വെങ്കിടേഷും 2014ല്‍ വിവാഹിതരായെന്നാണ് വെങ്കിടേഷിന്റെ ബന്ധുക്കള്‍ പറയുന്നത്. ജാതി വ്യത്യാസമുള്ളതിനാല്‍ ദിവ്യയുടെ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. കുറച്ച് ദിവസം താമസിച്ച ശേഷം ദിവ്യ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പക്ഷേ, പോലീസ് ഈ വാദം അംഗീകരിച്ചിട്ടില്ല.

വിവാഹം നടന്നതിന് തെളിവുകളില്ല

വിവാഹം നടന്നതിന് തെളിവുകളില്ല

വിവാഹം നടന്നതിന് തെളിവുകളില്ല. അന്ന് 20 വയസ്സ് മാത്രമാണ് വെങ്കിടേഷിന് പ്രായമെന്ന് പോലീസ് പറഞ്ഞു. വെങ്കിടേഷിന് ജോലിയില്ല. അതേസമയം, ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ ബാങ്കില്‍ ഫീല്‍ഡ് ഓഫിസറായി ജോലിക്ക് കയറി. അനുയോജ്യമായ വിവാഹ ആലോചന വന്നപ്പോള്‍ ദിവ്യ സമ്മതിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.

വെങ്കിടേഷിന്റെ ഭീഷണി

വെങ്കിടേഷിന്റെ ഭീഷണി

ഫെബ്രുവരി 26നാണ് ദിവ്യയുടെ വിവാഹ തീയതി നിശ്ചയിച്ചത്. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ കൊല്ലുമെന്ന് ഇയാള്‍ ദിവ്യയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രതി രാത്രിയോടെ പോലീസില്‍ കീഴടങ്ങി. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പോലീസ് വ്യക്തമാക്കുന്നു. തെലങ്കാനയില്‍ വനിതാ മൃഗഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. പോലീസ് പ്രതികളെ പിടികൂടുകയും എൻകൗണ്ടറിലൂടെ നാല് പേരെയും കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ചർച്ചകളും വേദനകളും കെട്ടടങ്ങുന്നതിന് മുമ്പാണ് തെലുങ്കാനയിൽ വീണ്ടും ഒരു യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+