ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ !!!

  • By: Sandra
Subscribe to Oneindia Malayalam

കരിംനഗര്‍: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മധ്യവയസ്‌കനും രണ്ട് യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ച് നഗ്നയാക്കി നൃത്തം ചെയ്യിച്ചു. തെലങ്കാനയിലെ കരിംനഗറില്‍ പുതുവത്സര ദിനത്തിലാണ് സംഭവം. മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്നയാക്കി നടത്തിച്ചുവെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.


പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച ശേഷം നഗ്നയാക്കി നൃത്തം ചെയ്യിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് സംഭവത്തിന്റെ നില മോശമാക്കിയത്. ഡിസംബര്‍ 31ന് പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘമാണ് കുട്ടിയെ പീഡിപ്പിച്ചത്.

 കേസെടുത്ത് അന്വേഷണം

കേസെടുത്ത് അന്വേഷണം

സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുവത്സരദിനത്തില്‍ തെലങ്കാനയിലെ ഗോപാല്‍ റാവുപേട്ട് ഗ്രാമത്തിലായിരുന്നു സംഭവമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 പ്രതികളുടെ പേര് വെളിപ്പെടുത്തി

പ്രതികളുടെ പേര് വെളിപ്പെടുത്തി

താടഗൊണ്ട രാജയ്യ(57), താടഗൊണ്ട ലക്ഷ്മണ്‍ (19), താടഗൊണ്ട രാകേഷ് (18) എന്നിവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് കമ്മീഷണര്‍ വി ബി കമലഹാസന്‍ റെഡ്ഡി വെളിപ്പെടുത്തി. ഇവരില്‍ രണ്ടുപേര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോയി

ഡിസംബര്‍ 31ന് പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വീടിന് സമീപത്തുള്ള വയലിലെത്തിച്ച് പീഡിപ്പിച്ച ശേഷം നഗ്നയാക്കി നൃത്തം ചെയ്യിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്.

കുടുംബത്തിന് അപമാനം

കുടുംബത്തിന് അപമാനം

സംഭവം പുറത്തറിഞ്ഞാല്‍ കുടുംബത്തിന് അപമാനമുണ്ടാകുമെന്ന് കരുതി പെണ്‍കുട്ടിയുടെ അമ്മ സംഭവം പുറത്തുപറയാനോ പൊലീസിനെ സമീപിക്കാനോ തയ്യാറായിരുന്നില്ല.

 ഐടി ആക്ട് പണി തരും

ഐടി ആക്ട് പണി തരും

അറസ്റ്റിലായ രണ്ടുപേരുള്‍പ്പെടെ മൂന്നുപേര്‍ക്കുമെതിരെ പീഡനക്കുറ്റം ചുമത്തിയ പൊലീസ് ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

English summary
A 57-year-old man, along with two youngsters, sexually assaulted a mentally disabled minor girl in Telangana’s Karimnagar district on New Year’s Eve.
Please Wait while comments are loading...