കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ ഡോക്ടറുടെ കൊലപാതകം: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചെന്ന്, മൂന്ന് പേർക്ക് സസ്പെൻഷൻ

Google Oneindia Malayalam News

ഹൈദരാബാദ്: യുവഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കേസന്വേഷണം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും അടുത്ത അറിയിപ്പുണ്ടാവുന്നതുവരെ ജോലിക്ക് ഹാജരാകേണ്ടെന്നാണ് ഇവർക്ക് അറിയിച്ചത്. സൈബരാബാദ് പോലീസ് കമ്മീഷണർ വിസി സജ്ജാനറാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കേസന്വേഷണം പോലീസ് വൈകിപ്പിക്കുന്നുവെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചെന്നും ചൂണ്ടിക്കാണിച്ച് യുവതിയുടെ കുടുംബം പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ 27ന് രാത്രിയാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പോലീസിനെ സമീപിച്ചത്.

യുവഡോക്ടറെ പീഡിപ്പിച്ചത് ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയ ശേഷം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയുവഡോക്ടറെ പീഡിപ്പിച്ചത് ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയ ശേഷം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

വനിതാ കമ്മീഷൻ പോലീസിനെതിരെ

വനിതാ കമ്മീഷൻ പോലീസിനെതിരെ


കേസിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്നാണ് ദേശീയ വനിതാ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. വനിതാ കമ്മീഷൻ അംഗങ്ങൾ ശനിയാഴ്ച യുവതിയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വനിതാ കമ്മീഷൻ അംഗം ശ്യാമള കുന്ദാർ ഹൈദബാദിൽ തങ്ങിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

 എഎഫ്ഐആർ രജിസ്റ്റർ ചെയ്തില്ല

എഎഫ്ഐആർ രജിസ്റ്റർ ചെയ്തില്ല


യുവ ഡോക്ടറെ കാണാതായെന്ന കുടുംബത്തിന്റെ പരാതിയോട് പോലീസ് ഉദ്യോഗസ്ഥർ യഥാസമയം പ്രതികരിച്ചില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. കേസ് തങ്ങളുടെ പരിധിയിലല്ലെന്നാണ് സംഭവത്തിൽ പരാതി നൽകാനെത്തിയ സഹോദരിയോട് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ഷംഷാബാദ് പോലീസ് സ്റ്റേഷൻ എസ്ഐ എം രവികുമാർ, എയർപോർട്ട് പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾമാരായ വേണുഗോപാൽ റെഡ്ഡി, എ സത്യനാരായണ ഗൌഡ് എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചിട്ടുള്ളത്.

 പോലീസ് സമയം പാഴാക്കിയെന്ന്

പോലീസ് സമയം പാഴാക്കിയെന്ന്

സംഭവത്തിൽ കേസെടുക്കാതെയും അന്വേഷണം നടത്താതെയും പോലീസ് സമയം പാഴാക്കിയെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് വഹിച്ചിട്ടുള്ളത് നെഗറ്റീവ് റോളാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷയും ചൂണ്ടിക്കാണിച്ചിരുന്നു. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന് പോലും പറഞ്ഞെന്നും വനിതാ കമ്മീഷൻ അംഗങ്ങളെ കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെയും അവർ രൂക്ഷമായി വിമർശിച്ചിരുന്നു. സഹോദരിയെ വിളിക്കുന്നതിന് പകരം 100 ൽ വിളിച്ചിരുന്നുവെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

കാണാതായത് ബുധനാഴ്ച

കാണാതായത് ബുധനാഴ്ച

ബുധനാഴ്ച രാത്രിയോടെയാണ് ജോലി കഴിഞ്ഞ് മടങ്ങിയ കാണാതായ യുവ മൃഗഡോക്ടറെ കാണാതായത്. പിറ്റേ ദിവസം ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയിലെ ഒഴിഞ്ഞ പ്രദേശത്തുനിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഷംഷാബാദ് ടോൾ ബൂത്തിൽ സ്കൂട്ടർ നിർത്തിയിട്ട ശേഷം ഡോക്ടർ ത്വക് രോഗ വിദഗ്ധനെ കാണുന്നതിനായി ക്യാബിൽ പോകുകയായിരുന്നു. എന്നാൽ രാത്രി 9 മണിയോടെ മടങ്ങിയെത്തിയപ്പോൾ വണ്ടിയുടെ ടയർ പങ്ചറാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 9.15 ഓടെ സഹോദരിയെ ഫോണിൽ വിളിച്ചിരുന്നു. ടയർ മാറ്റാമെന്ന് ചിലർ വാഗ്ധാനം നൽകിയെന്നും ചില ലോറി ഡ്രൈവർമാർ സംശയപരമായി പെരുമാറിയെന്നും ഓഡിയോ റെക്കോർഡിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ ഓഫായിരുന്നുവെന്നാണ് സഹോദരി സാക്ഷ്യപ്പെടുത്തുന്നത്. ഹൈദരാബാദിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സംഭവം.

English summary
Telangana molestation-Murder: 3 Cops Suspended over Delay in Filing FIR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X