കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍ ടിആര്‍എസിന് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിന് രണ്ടാം സ്ഥാനം

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ തെലങ്കാന രാഷ്ട്ര സമിതിക്ക് മികച്ച മുന്നേറ്റം. ഫലം പുറത്തുവന്ന ബഹുഭൂരിപക്ഷം വാര്‍ഡുകളിലും ടിആര്‍എസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തിരഞ്ഞെടുപ്പ് നടന്ന 10 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഏഴണ്ണത്തില്‍ ടിആര്‍എസ് അധികാരം പിടിച്ചെടുത്തു. ഒരിടത്ത് കോണ്‍ഗ്രസിനാണ് വിജയം. രണ്ടിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

ഇത് ഞാന്‍ എഴുതിയതല്ല; ഫേസ്ബുക്കില്‍ വൈറലായ ആ കുറിപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കി റഫീഖ് അഹമ്മദ്ഇത് ഞാന്‍ എഴുതിയതല്ല; ഫേസ്ബുക്കില്‍ വൈറലായ ആ കുറിപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കി റഫീഖ് അഹമ്മദ്

മുന്‍സിപാലിറ്റികളിലും ടിആര്‍എസ് മുന്നേറ്റം വ്യക്തമാണ്. തിരഞ്ഞെടുപ്പ് നടന്ന 120 മുന്‍സിപാലിറ്റികളില്‍ 94 മുന്‍സിപാലിറ്റികളിലും ടിആര്‍എസ് ഭരണം പിടിച്ചു. 10 മുന്‍സിപാലിറ്റികളില്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ രണ്ടിടത്ത് മാത്രമാണ് ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞത്. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ രണ്ട് നഗരസഭയില്‍ വിജയിച്ചു. 12 ഇടത്ത് ഫലം പൂര്‍ത്തിയായിട്ടില്ല.

 trs

വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ 872 വാര്‍ഡുകളില്‍ ടിആര്‍എസ് ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 224 ഉം ബിജെപിക്ക് 116 വാര്‍ഡുകളാണ് ലഭിച്ചത്. ഒവൈസിയുടെ പാര്‍ട്ടിക്ക് 20 ഉം വാര്‍ഡുകള്‍ ലഭിച്ചു. സംസ്ഥാനത്തെ 2971 വാര്‍ഡുകളിലേക്കായി ജനുവരി 22 നാണ് തിരഞ്ഞെടുപ്പ് നടന്നത്. 80 മുന്‍സിപ്പല്‍ വാര്‍ഡുകളിലേക്കും മൂന്ന് കോര്‍പ്പറേഷന്‍ ഡിവിഷണുകളിലേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇറാന്‍ പണികൊടുത്തത് യുഎസ് സൈനികരുടെ തലച്ചോറുകള്‍ക്ക്; ട്രംപിന്‍റെ 'തലവേദന'യെ തള്ളി പെന്‍റഗണ്‍ഇറാന്‍ പണികൊടുത്തത് യുഎസ് സൈനികരുടെ തലച്ചോറുകള്‍ക്ക്; ട്രംപിന്‍റെ 'തലവേദന'യെ തള്ളി പെന്‍റഗണ്‍

English summary
telangana municipal election results; TRS set to clean sweep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X