കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറ്റിനറി ഡോക്ടറുടെ കൊലപാതകം; വനിതകള്‍ രാത്രി ജോലി ചെയ്യരുതെന്ന് മുഖ്യമന്ത്രി കെസിആര്‍

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ദേശീയ തലത്തില്‍ വിവാദമായിരിക്കെ, പുതിയ നിര്‍ദേശവുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആര്‍) രംഗത്ത്. സംസ്ഥാന ഗതാഗത വകുപ്പില്‍ വനിതാ ജീവനക്കാര്‍ രാത്രിയില്‍ ജോലി ചെയ്യരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഡോക്ടറുടെ മരണത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി കെസിആര്‍ പ്രതികരിക്കുന്നത്. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RAo

അവര്‍ മനുഷ്യരാണോ, ക്രിമിനലുകളാണവര്‍. ഗതാഗത വകുപ്പിലെ വനിതാ ജീവനക്കാര്‍ രാത്രി ജോലി ചെയ്യരുതെന്നാണ് തന്റെ അഭിപ്രായം. ഹൈദരാബാദിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കാണാനെത്തിയ ഗതാഗത വകുപ്പിലെ ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു കെസിആര്‍.

അമേരിക്കയെ വീഴ്ത്തി 'ഇന്‍സ്‌ടെക്‌സ്', ഇറാനൊപ്പം നില്‍ക്കുമെന്ന് 10 രാജ്യങ്ങള്‍, ചൈനയും യൂറോപും!!അമേരിക്കയെ വീഴ്ത്തി 'ഇന്‍സ്‌ടെക്‌സ്', ഇറാനൊപ്പം നില്‍ക്കുമെന്ന് 10 രാജ്യങ്ങള്‍, ചൈനയും യൂറോപും!!

വനിതാ ഡോക്ടറുടെ കൊലപാതക കേസിന്റെ വിചാരണയ്ക്ക് അതിവേഗ കോടതി രൂപീകരിക്കും. നീതി വേഗത്തില്‍ കിട്ടുമെന്ന് ഉറപ്പാക്കും. ഡോക്ടറുടെ കുടുംബത്തിന് എന്തു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് മുഖ്യമന്ത്രിയുടെ മകന്‍ കെടി രാമറാവു പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

ഷംസാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട ഡോക്ടര്‍. കൊല്ലൂരു ഗ്രാമത്തിലെ മൃഗാശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
Telangana murder: Don't Have Women On Night Shift, Says KCR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X