കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്കാന ജനങ്ങള്‍ പട്ടിണിയില്‍, മുഖ്യമന്ത്രി നടത്താന്‍ പോകുന്നത് 7 കോടിയുടെ യാഗം

  • By Neethu
Google Oneindia Malayalam News

ഹൈദരാബാദ്:മുഖ്യമന്ത്രിയായാല്‍ ഇങ്ങനെ വേണം, ജനങ്ങള്‍ പട്ടിണി കിടന്ന് മരിച്ചാലും തെലങ്കാന മുഖ്യമന്ത്രിയ്ക്ക് കോടികള്‍ മുടക്കിയുള്ള യാഗമാണ് വലുത്.

തെലുങ്കാനയില്‍ കൃഷിനാശം സംഭവിച്ച് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ 7 കോടി മുടക്കി യാഗം നടത്താന്‍ പോവുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മേഡക് ജില്ലയിലെ മുഖ്യമന്ത്രിയുടെ ഫാംഹൗസിലാണ് യാഗം നടത്തുന്നത്.

kchandran

1500 ആചാര്യന്മാര്‍ പങ്കെടുക്കുന്ന യാഗത്തിന് 7 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. യാഗത്തില്‍ പ്രണബ് മുഖര്‍ജി അടക്കം50,000 ആളുകള്‍ യാഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി നടത്തുന്ന യാഗത്തില്‍ ജനരോഷം ശക്തമായിരിക്കുകയാണ്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനല്ല മുഖ്യമന്ത്രിയ്ക്ക് സമയമെന്നും യാഗത്തിന് കോടികള്‍ നടത്താനാണ് താല്പര്യമെന്നും ജനങ്ങള്‍ പറയുന്നു.

എന്നാല്‍ സ്വന്തം ചിലവില്‍ നിന്നാണ് യാഗം നടത്തുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യാഗം നടത്തുന്നതിനുള്ള ചിലവുകള്‍ വരെ സര്‍ക്കരിലേക്ക് അടക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിരുന്നു.

അഞ്ച് കോടിയുടെ ആഢംബരം ബസ്സ് വാങ്ങിയ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് തൊട്ടു പിന്നാലെയാണ് കോടികള്‍ മുടക്കിയുള്ള യാഗം നടത്താന്‍ പോകുന്നത്.

English summary
Telangana people out of poverty ,Chief Minister going to spend 7 crore on religious ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X