ശബരിമല ദർശനത്തിന് പോകാൻ അവധി എടുക്കണം; ഡ്യൂട്ടിക്ക് കറുപ്പുടുത്ത് വരരുതെന്ന് പോലീസ് കമ്മീഷണർ!
ശബരിമല ഡ്യുട്ടിക്ക് വരുന്നവർ യൂണിഫോമിലല്ലാതെ കറുപ്പുടുതത് വരാൻ പാടില്ലെന്ന് പോലീസ് കമ്മീഷണർ. പോലീസുകാര്‍ യൂണിഫോമിലല്ലാതെ കറുപ്പുടുത്ത് ഡ്യൂട്ടിയില്‍ വരുന്നത് അനുവദിക്കാനാവില്ലെന്നാണ് തെലങ്കാനയിലെ രചകൊണ്ട പോലീസ് കമ്മീഷണറുടെ സര്‍ക്കുലര്‍. നവംബര്‍ 1-നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കറുപ്പുടുത്ത് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് നിരവധി പോലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പൊലീസ് യൂണിഫോം നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.നിയമം ആവശ്യപ്പെടുന്ന തരത്തിലുള്ള യൂണിഫോം, ഷൂസ്, മറ്റ് വസ്ത്രങ്ങള്‍ ഇവ ഇല്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നതല്ല.

ആര്‍ക്കെങ്കിലും വ്യക്തിപരമായി വ്രതം അനുഷ്ഠിച്ച് ശബരിമല ദര്‍ശനം നടത്തണമെന്നുണ്ടെങ്കില്‍ അവധിയെടുത്ത് അത് ചെയ്യണമെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കുന്നു. ആരെങ്കിലും വിശ്വാസപരമായ ചടങ്ങുകള്‍ നടത്തുന്നതിന് വേണ്ടി രണ്ട് മാസത്തെ അവധി ചോദിക്കുകയാണെങ്കില്‍ ഔദ്യോഗിക ഡ്യൂട്ടിയെ ബാധിക്കാത്ത തരത്തില്‍ നല്‍കുമെന്നും സർക്കുവലറിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications