കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 പേരുടെ മരണം കൂട്ടക്കൊല; ശീതളപാനീയത്തില്‍ വിഷം കലര്‍ത്തിയത് കാമുകന്‍, 4 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

വാറങ്കല്‍: തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ 6 പേര്‍ ഉള്‍പ്പടെ ഒമ്പത് പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. അതിഥി തൊഴിലാളിയായ മക്സൂദ് ആലം, ഭാര്യ നിഷ, സുഹൈൽ, ഷബാദ്, ബുഷ്ര, മൂന്നു വയസ്സുകാരനായ കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പം ത്രിപുര സ്വദേശിയായ ഷക്കീല്‍ അഹമ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം കിണറ്റില്‍ തള്ളിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച വൈകീട്ടോടെ

വ്യാഴാഴ്ച വൈകീട്ടോടെ

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു കിണറ്റില്‍ നിന്നും നാലുപേരുടെ മൃതദേഹം കണ്ടെടുത്ത്. ശേഷിക്കുന്ന 5 പേരുടെ മൃതദേഹം വെള്ളിയാഴ്ച രാവിലേയും ഇതേ കിണറ്റില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ മുങ്ങിമരണമാണെന്നാണ് വ്യക്തമായെതെങ്കിലും വിശദമായ പരിശോധനയില്‍ ഇത് കൂട്ടക്കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.

4 പേര്‍ അറസ്റ്റില്‍

4 പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ മുഖ്യപ്രതി ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറടക്കം നാലു പേരെ അറസ്റ്റ് ചെയ്തതായി തെലങ്കാന പൊലീസ് അറിയിച്ചു. 9 പേരേയും ശീതളപാനീയത്തില്‍ വിഷംകലര്‍ത്തി കൊന്നതിന് ശേഷം കിണള്ളിലേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭര്‍ത്താവിനോട് ബന്ധം വേര്‍പ്പെടുത്തി കഴിയുന്ന മഖ്സൂദിന്‍റെ മകള്‍ ബുഷ്റയുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് അറസ്റ്റിലായ സഞ്ജയ് കുമാര്‍.

കാരണം

കാരണം

ബുഷ്റയുമായുള്ള ബന്ധം പിരിഞ്ഞതിലെ വൈരാഗ്യണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഫോറസിന്‍സിക് റിപ്പോര്‍ട്ട് കൂടി വരാന്‍ കാത്തിരിക്കുകയാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

20 വര്‍ഷം മുമ്പ്

20 വര്‍ഷം മുമ്പ്

20 വര്‍ഷം മുമ്പ് പശ്ചിംമബംഗാളില്‍ നിന്നും വാറങ്കലിലേക്ക് കുടിയേറിയതാണ് മക്സൂദും കുടുംബവും. കരിമബാദിലെ വാടക വീട്ടിലായിരുന്നു ആറംഗ കുടുംബത്തിന്‍റെ താമസം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ചെയ്തിരുന്ന ചണം മില്ലിന്‍റെ ഗൗഡൗണിന്‍റെ താഴത്തെ നിലയിലേക്ക് ഇവര്‍ താമസം മാറ്റിയിരുന്നു. മില്ലിന്‍റെ ഉടമയായ എസ് ഭാസ്കര്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മില്ലിലെത്തിയപ്പോള്‍ ഇവരെ കാണാന്‍ കഴിയത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ആദ്യം നാല് മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്.

നാല് മൃതദേഹങ്ങള്‍ കൂടി

നാല് മൃതദേഹങ്ങള്‍ കൂടി

പിന്നീട് വെള്ളിയാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കിണറ്റില്‍ പൊങ്ങി. തുടര്‍ന്ന് കിണര്‍ വറ്റിച്ച് നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. മരിച്ച ഷക്കീലിനെ മേയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്കു മക്സൂദ് വിളിച്ചുവരുത്തിയതായി ഫോൺ രേഖകളിലുണ്ട്. മകള്‍ ബുഷ്റയുടെ മുന്ന് വയസ്സുള്ള മകന്‍റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലേക്കായിരുന്നു ഷക്കീലിനെ വിളിച്ചു വരുത്തിയത്.

കണ്ടെടുത്തു

കണ്ടെടുത്തു

പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ താമസസ്ഥലത്ത് നിന്ന് ഭക്ഷണാവശിഷ്ടങ്ങളും കൂള്‍ ഡ്രിങ്കസുകളും കണ്ടെത്തിയിരുന്നു. ഭർത്താവുമായി പിരിഞ്ഞ ബുഷ്റ മാതാപിതാക്കളോടും മകനോടുമൊപ്പമായിരുന്നു താമസം. സഞ്ജയ് കുമാറുമായുള്ള ബന്ധത്തിൽനിന്ന് ഇവർ പിൻമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

 ഒടുവില്‍ മലപ്പുറത്തെ പച്ച മുട്ടയുടെ രഹസ്യം പുറത്തായി; മുട്ടകള്‍ വീണ്ടും മഞ്ഞനിറത്തിലേക്ക് ഒടുവില്‍ മലപ്പുറത്തെ പച്ച മുട്ടയുടെ രഹസ്യം പുറത്തായി; മുട്ടകള്‍ വീണ്ടും മഞ്ഞനിറത്തിലേക്ക്

 എന്തുകൊണ്ട് വിമാനത്തില്‍ മാത്രം പറ്റില്ല; മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന് കോടതി എന്തുകൊണ്ട് വിമാനത്തില്‍ മാത്രം പറ്റില്ല; മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന് കോടതി

English summary
telangana police crack mystery behind 9 dead bodies found in a well in warangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X