മുസ്ലിം യുവാക്കളെ ഐസിസിലേയ്ക്ക് ആകർഷിക്കുന്നത് പോലീസ്!വിവാദത്തിരി കൊളുത്തി ദി ഗ് വിജയ് സിംഗ്,തെളിവ്!
ഹൈദരാബാദ്: തെലങ്കാനാ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മുസ്ലിം യുവാക്കളെ ഭീകരവാദത്തിലേയ്ക്ക് ആകർഷിക്കുന്നതിനായി തെലങ്കാന പോലീസ് വ്യാജ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നാണും യുവാക്കളെ ഐസിസിലേയ്ക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്നും ദിഗ് വിജയ് സിംഗ് ട്വീറ്റിൽ കുറിയ്ക്കുന്നു.
ഷാജാപൂര്‍ ജില്ലയിൽ സ്ഫോടനം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി മധ്യപ്രദേശ് പോലീസിനോട് നടത്തിയ വെളിപ്പെടുത്തലിനെ ഉദ്ധരിച്ചാണ് ദിഗ് വിജയ് സിംഗിന്‍റെ ട്വീറ്റ്.
|
ഭീകരവാദത്തിലേയ്ക്ക് യുവാക്കൾ
മുസ്ലിം യുവാക്കളെ ആകർഷിക്കുന്നതിനായി തെലങ്കാന പോലീസ് വ്യാജ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും യുവാക്കളെ ഐസിസ് മൊഡ്യൂളുകളിൽ ചേരുന്നതിന് പ്രേരിപ്പിക്കുന്നതിനാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് ട്വീറ്റില്‍ പറയുന്നു.
|
മധ്യപ്രദേശ് പോലീസിൽ നിന്ന്
മധ്യപ്രദേശിലെ ഷാജപൂർ ജില്ലയിലുണ്ടായ സ്ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി പോലീസിന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് ദിഗ് വിജയയുടെ ട്വീറ്റ്.
|
മുസ്ലിം യുവാക്കളെ കുടുക്കുന്നു
തീപ്പൊരി പോസ്റ്റുകൾ കൊണ്ട് തെലങ്കാന പോലീസ് മുസ്ലിം യുവാക്കളെ ഐസിസ് മൊഡ്യൂളുകളുടെ ഭാഗമാകുന്നതിനായി ആകര്‍ഷിക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് ട്വീറ്റിൽ ആരോപിയ്ക്കുന്നു.
തെലങ്കാന പോലീസ് മുസ്ലിം യുവാക്കളെ ഇത്തരത്തിൽ ഭീകരസംഘടനയിലേയ്ക്ക് ആകര്‍ഷിക്കുന്നത് ശരിയാണോ എന്നും ട്വീറ്റുകളിലൊന്നിൽ അദ്ദേഹം ചോദിക്കുന്നു.
|
ഡിജിപി രംഗത്ത്
രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടുന്ന പോലീസിനെതിരെ മുതിർന്നതും ഉത്തരവാദിത്തമള്ളതുമായ രാഷ്ട്രീയ നേതാവ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നടത്തുന്നത് പോലീസിന്റെ പ്രതിച്ഛായയും സദാചാര ബോധവും ഇല്ലാതാക്കുമെന്നും കോൺഗ്രസ് നേതാവിനുള്ള മറുപടിയെന്നോണം തെലങ്കാന ഡിജിപി വ്യക്തമാക്കി. തെലങ്കാന രാഷ്ട്ര സമിതിയും നേതാവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

തെളിവുകൾ നൽകുക, അല്ലെങ്കിൽ പിൻവലിക്കുക
ദിഗ് വിജയ സിംഗ് നടത്തിയ വിവാദ പ്രസ്താവനയ്ക്ക് തെളിവുകൾ സമർപ്പിയ്ക്കുകയോ അല്ലാത്ത പക്ഷം പ്രസ്താവന നിരുപാധികം പിൻവലിയ്ക്കണമെന്നും മന്ത്രി കെ ടി രാമ റാവു ആവശ്യപ്പെട്ടു. സിംഗിനെതിരെ മന്ത്രി നടപടിക്കൊരുങ്ങുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications