തെലങ്കാനയില്‍ ടിആര്‍എസിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം; ആദ്യസൂചനകളില്‍ കോണ്‍ഗ്രസ്സിന് ആശ്വാസം
ഹൈദരാബാദ്; തെലുങ്കാനയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് മുന്നേറ്റം 23 സീറ്റുകളിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 11 സീറ്റുമായി മുന്നേറുന്നു.ഭരണകക്ഷിയായ ടിആര്‍എസ് 8 സീറ്റുകളിലാണ് മുന്നേറുന്നത്. 4 സീറ്റുകളില്‍ സീറ്റില്‍ മറ്റുള്ളവരും മുന്നേറുന്നു.
പോസ്റ്റല്‍ ബാലറ്റുകളാണ് തുടക്കത്തില്‍ എണ്ണുന്നത്. തെലെങ്കാനയ്‌ക്കൊപ്പം വോട്ടെണ്ണെല്‍ നടക്കുന്ന രാജസ്ഥാനിലും ചത്തിസ്ഗണ്ഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറുന്നുണ്ട്. വാശിയും വീറുമേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 73.2 ശതമാനം ആളുകളായിരുന്നു തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.

കാലവധി അവസാനിക്കാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ മുഖ്യമന്ത്രി ചന്ദ്രശഖര റാവു നിയമസഭ പിരിച്ചു വിട്ടതോടെയാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത. ടിഡിപി, സിപിഐ എന്നീ കക്ഷികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്.
Recommended Video













Click it and Unblock the Notifications