കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫീസടക്കാന്‍ പണമില്ല; വെല്‍ഫി ഷൂട്ട് ചെയ്തശേഷം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

കരിംനഗര്‍: ഞെട്ടിക്കുന്ന ഒരു സംഭവത്തില്‍, സ്‌കൂള്‍ ഫീസടക്കാന്‍ മാര്‍ഗമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന സതീഷ് എന്ന വിദ്യാര്‍ഥി തനിക്ക് സ്‌കൂളില്‍ നേരിടേണ്ടിവന്ന അപമാനം വിവരിച്ച് മൊബൈല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്തശേഷം ട്രെയിനിനു മുന്നില്‍ ചാടി മരിക്കുകയായിരുന്നു.

തനിക്ക് സ്‌കൂളില്‍ നേരിടേണ്ടിവന്ന അപമാനം അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു വിദ്യാര്‍ഥിയുടെ വീഡിയോ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് തന്നെ അപമാനിച്ചെന്ന് വിദ്യാര്‍ഥി പറയുന്നു. അയ്യായിരം രൂപ ഇതിനകം തന്നെ സ്‌കൂളില്‍ ഫീസായി നല്‍കിയിട്ടുണ്ട്. കര്‍ഷകരായ തന്റെ മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഫീസ് നല്‍കാന്‍ നിവൃത്തിയില്ലെന്നും വിദ്യാര്‍ഥിയുടെ വീഡിയോയിലുണ്ട്.

suicide

ഫീസടക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച സ്‌കൂളില്‍ വെച്ച് സതീഷ് അടക്കം ആറ് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ക്ലാസിന് പുറത്താക്കിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയശേഷം കസിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ മൊബൈല്‍ ഫോണിലാണ് ആത്മഹത്യയുടെ വിവരങ്ങള്‍ വിശദമാക്കി വീഡിയോ ചിത്രീകരിച്ചത്.

തന്നെ അന്വേഷിക്കേണ്ടെന്നും വീഡിയോ പരിശോധിക്കണമെന്നും ഒരു കുറിപ്പും വിദ്യാര്‍ഥി വീട്ടില്‍ എഴുതിവെച്ചു. പിന്നീട് വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ ട്രാക്കില്‍ നിന്ന് സതീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

English summary
Telangana school Boy kills self after humiliation in school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X