കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രം പുറത്തിറങ്ങാം: തെലങ്കാന അടച്ചിടാൻ സർക്കാർ, 31വരെ കർശന നിയന്ത്രണം

Google Oneindia Malayalam News

ഹൈദരാബാദ്: കൊറോണ ഭീതിയിൽ സംസ്ഥാനം പൂർണമായി അടച്ചിടുമെന്ന പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ. കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി മാർച്ച് 31വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഞായറാഴ്ച അറിയിച്ചത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 26 ലെത്തിയതോടെ മുഖ്യമന്ത്രിയുടെ നേൃത്വത്തിൽ നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുന്നത്.

കൊറോണയിൽ കുരുങ്ങി എമിറേറ്റ്സ്: യാത്രാ വിമാനങ്ങൾ റദ്ദാക്കി; നിയന്ത്രണം ബുധനാഴ്ച മുതൽ!! കൊറോണയിൽ കുരുങ്ങി എമിറേറ്റ്സ്: യാത്രാ വിമാനങ്ങൾ റദ്ദാക്കി; നിയന്ത്രണം ബുധനാഴ്ച മുതൽ!!

ഇന്ത്യയിൽ 396 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 81 കേസുകൾ ഞായറാഴ്ച മാത്രം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഏഴ് പേരാണ് രാജ്യത്ത് ഇതിനകം മരണമടഞ്ഞിട്ടുള്ളത്. മുംബൈ, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലായി മൂന്ന് പേരാണ് ഒറ്റദിവസം കൊണ്ട് മരിച്ചത്. ഇതോടെയാണ് സംസ്ഥാന- കേന്ദ്രസർക്കാരുകൾ കർശന നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തുന്നത്. 3.7 ലക്ഷം പേരെ ബാധിച്ച കൊറോണ ലോകത്ത് 13, 049 പേരെ കൊന്നൊടുക്കകയും ചെയ്തിട്ടുണ്ട്.

തെലങ്കാന അടച്ചിടും

തെലങ്കാന അടച്ചിടും

ഇന്ന് സ്വീകരിച്ച അതേ ആർജ്ജവത്തോടെ ജനതാ കർഫ്യൂ തുടരാൻ കഴിഞ്ഞാൽ കൊറോണയെ പ്രതിരോധിക്കാൻ കഴിയും. അതിനാൽ തെലങ്കാന മാർച്ച് 31 വരെ അടച്ചിടുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനാന്തര അതിർത്തികൾ ഇതിനകം തന്നെ അടച്ചിട്ടിട്ടുണ്ട്. മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുമായി എത്തുന്ന വാഹനങ്ങൾ ക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനമുള്ളത്. തെലങ്കാന അടച്ചിടുന്ന കാലയളവിൽ വീടുകൾക്കുള്ളിൽ തന്നെ കഴിയാനാണ് മുഖ്യ മന്ത്രി ജനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം.

 അഞ്ചിലധികം പേർ വേണ്ട

അഞ്ചിലധികം പേർ വേണ്ട

സംസ്ഥാനം അടച്ചിടുന്ന കാലയളവിൽ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഒരു വീട്ടിൽ നിന്ന് ഒന്നിലധികം പേരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. റോഡുകളിൽ ആൾക്കൂട്ടമോ അഞ്ചിൽപേരിൽ അധികം ആളുകളോ കൂട്ടം കൂടി നിൽക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദേശം.

റേഷൻ അരിയും ഉടമകൾക്ക് 1500 രൂപയും

റേഷൻ അരിയും ഉടമകൾക്ക് 1500 രൂപയും

വെളുത്ത പുറംചട്ടയുള്ള റേഷൻകാർഡ് ഉടമകൾക്ക് മാസത്തിൽ 12 കിലോ അരി ലഭിക്കും. 87. 59 പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഓരോ റേഷൻ കാർഡ് ഉടമകൾക്കും 1500 രൂപ വീതം ലഭിക്കും. ഇതിനായി സർക്കാരിന് 1314 കോടിയാണ് ചെലവഴിക്കേണ്ടതായി വരിക. 2416 കോടിയാണ് മൊത്തത്തിൽ തെലങ്കാന സർക്കാർ ചെലവഴിക്കുന്നത്.

 സർക്കാർ ജോലിക്കാർക്ക് ഇളവ്

സർക്കാർ ജോലിക്കാർക്ക് ഇളവ്


എല്ലാ സർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകേണ്ടതില്ല. അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർ മാത്രമാണ് ഓഫീസുകളിൽ ഹാജരാകേണ്ടത്. മറ്റുള്ളവർക്ക് 20 ശതമാനം ജീവനക്കാരാണ് പ്രതിദിനം ജോലിക്കായി എത്തേണ്ടത്. പരീക്ഷ പേപ്പറുകളുടെ മൂല്യ നിർണയം നിർത്തിവെച്ചിട്ടുണ്ട്. സർക്കാർ- സ്വകാര്യ മേഖലാ ജീവനക്കാർക്ക് സംസ്ഥാനം അടച്ചിടുന്ന കാലയളവിൽ നിർബന്ധമായും ശമ്പളം നൽകണം. അൺഗൺവാടികൾ അടച്ചിടുമെങ്കിലും സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം ലഭ്യമാക്കുന്നതിന് മാർഗ്ഗമൊരുക്കും.

പൊതു ഗതാഗത സംവിധാനങ്ങൾക്ക് വിലക്ക്

പൊതു ഗതാഗത സംവിധാനങ്ങൾക്ക് വിലക്ക്


തെലങ്കാനയിലെ എല്ലാത്തരം പൊതു ഗതാഗത സംവിധാനങ്ങളും മാർച്ച് 31 വരെ നിർത്തലാക്കിയിട്ടുണ്ട്. അവശ്യ വസ്തുക്കളുമായി എത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഇളവ് നൽകുന്നത്. അല്ലാതെയുള്ള എല്ലാത്തരം അന്തർസംസ്ഥാന സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്. മറ്റ് വാഹനങ്ങൾ സംസ്ഥാനത്തിന് അകത്തേക്കോ പുറത്തേക്കോ കടത്തിവിടില്ല.

Recommended Video

cmsvideo
80 Cities Across India Go Into Lockdown Till March 31. What It Means?
രാജ്യത്ത് 80 നഗരങ്ങൾ

രാജ്യത്ത് 80 നഗരങ്ങൾ


ഇന്ത്യയിലൊട്ടാകെ 80 നഗരങ്ങളാണ് കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി മാർച്ച് 31 വരെ പൂർണമായി അടച്ചിടുന്നത്. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂ എന്നീ നഗരങ്ങളുൾപ്പെടെയുള്ള നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്. മഹാരാഷ്ട്ര, കേരളം, ദില്ലി, ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, പശ്ചിമബംഗാൾ, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ പുതുച്ചേരി, ജമ്മു കശ്മീർ, ലഡാക്ക് എന്നാ കേന്ദ്രഭരണ പ്രദേശങ്ങളും കൊറോണ ഭീതിയെത്തുടർന്ന് അടച്ചിടും. ബസുകൾ, ട്രെയിൻ, മെട്രോ സർവീസുകൾ നിർത്തിവെക്കുന്നതിന് പുറമേ സ്വകാര്യ വാഹനങ്ങളും ഈ കാലയളവിൽ പുറത്തിറങ്ങാൻ അനുവദിക്കില്ല.

English summary
Telangana Shut Down: Only 1 Person Per Family Allowed to Go Outside for Essential Supplies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X