സസ്പെൻഷനിലായ എസ്ഐ ഭാര്യയെ വെടിവെച്ചു കൊന്നു!!! ആത്മഹത്യാ ശ്രമവും...
കൈകൂലി വാങ്ങിയ്ക്കുന്നതിനിടേ പിടിയിലായി ദുബ്ബക് ടൗണ്‍ സ്റ്റേഷിനിലെ എസ് ഐ ചിത്തി ബാബുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഹൈദരാബാദ്: സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈകൂലി വാങ്ങിയ്ക്കുന്നതിനിടേ പിടിയിലായി ദുബ്ബക് ടൗണ്‍ സ്റ്റേഷിനിലെ എസ് ഐ ചിത്തി ബാബുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സര്‍വ്വീസ് റിവോള്‍വര്‍ കൊണ്ടാണ് ചിത്തി ബാബു ഭാര്യയെ വെടിവെച്ച് കൊന്നത്. പരിക്കേറ്റ ഇയാള്‍് ചികിത്സയിലാണ്.

കൈകൂലി വാങ്ങുന്നതിന് ഇടേ എസ് ഐ ആയ ചിത്തി വിജിലന്‍സിന്റെ പിടിയില്‍ ആയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നു.

സസ്‌പെന്‍ഷിന്‍ ആയതിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ചിത്തി ബാബുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചത്.

ദളിതനായ ചിത്തി ബാബുവിന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നിരന്തരം പീഡനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. ജാതീയമായി അധിക്ഷേപിയ്ക്കുന്നതും പതിവായിരുന്ന്ു. മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് അച്ഛന്‍ ആരോപിയ്ക്കുന്നത്.

എസ്ഐ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് കൊല നടത്തിയതില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്. ചിത്തി ബാബു അപകടനില തരണം ചെയ്ത് കഴിഞ്ഞാല്‍ പോലീസ് മൊഴി രേഖപ്പെടുത്തും.












Click it and Unblock the Notifications