തെലങ്കാനയിലെ ടണൽ ദുരന്തം: ഒരു മൃതദേഹം കണ്ടെത്തി, യന്ത്രത്തിൽ കുടുങ്ങിയ നിലിയിൽ..
ന്യൂഡൽഹി: തെലങ്കാനയിലെ ടണൽ ദുരന്തത്തിൽ ഒരു മൃതദേഹം കണ്ടെത്തി. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൈ മാത്രം കാണാവുന്ന തരത്തിൽ യന്ത്രത്തിൽ കുടുങ്ങിയ നിലിയിലാണ് മൃതദേഹം കണ്ടെത്തിയത്. " മെഷീനിൽ കുടുങ്ങിയ ഒരു മൃതദേഹം ഞങ്ങൾ കണ്ടെത്തി. കൈ മാത്രമാണ് ദൃശ്യമായത്. കുടുങ്ങിക്കിടക്കുന്ന മൃതദേഹം പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഇപ്പോൾ യന്ത്രം മുറിക്കുകയാണ്, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ കേരളത്തിൽ നിന്ന് കൊണ്ടുപോയ രണ്ട് കെഡാവർ നായക്കൾ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഉള്ള രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു.
രക്ഷാപ്രവർത്തനം 17ാം ദിവസത്തിലെത്തിയതോടെ ഭാഗികമായി തകർന്ന എസ് എൽ ബി സി തുരങ്കത്തിനുള്ളിൽ കഡാവർ നായ്ക്കളെ വിന്യസിച്ചിരുന്നു. ഒരു പ്രത്യേക സ്ഥലത്ത് നായ്ക്കൾ രൂക്ഷമായ ദുർഗന്ധം കണ്ടെത്തി. ഇവിടെ മൂന്ന് ആളുകളുടെ സാന്നിധ്യമുള്ളതായി സൂചിപ്പിക്കുന്നുവെന്ന് തെലങ്കാന ജലസേചന, സിവിൽ സപ്ലൈസ് മന്ത്രി ഉത്തം റെഡ്ഡി പറഞ്ഞു.

കാണാതായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാര് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മാർച്ച് 11 ന് അവലോകനത്തിന് ശേഷം കൂടുതൽ അപ്ഡേറ്റുകൾ പിന്തുടരുമെന്ന് മന്ത്രി അറിയിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ജലസേചന, മാലിന്യ നിർമാർജന ശ്രമങ്ങളും വിലയിരുത്തി.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം വേഗത്തിലാത്താൻ റോബോട്ടിക് സാങ്കേതിക വിദ്യ കൊണ്ടുവന്നതായി റെഡ്ഡി അറിയിച്ചു. സംഭവത്തെ ദേശീയ ദുരന്തമായി വിശേഷിപ്പിച്ച അദ്ദേൈഹം 14 കിലോ മീറ്റർ തുരങ്കത്തിന്റെ അന്തിമഘട്ടത്തിൽ വെല്ലുവിളി നേരിടാൻ സംസ്ഥാന സർക്കാർ നൂതന ആഗോള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണെന്ന് ഊന്നിപ്പറഞ്ഞു.
അപകടം നടന്ന സ്ഥലത്ത് അവസരാന 70 മീറ്ററിൽ ബോട്ടുകളുടെ ഉപയോഗം ഏജൻസിയുമായി ചർച്ച ചെയ്തു. ഇപ്പോൾ നടക്കുന്ന എല്ലാ ശ്രമങ്ങൾക്കും പുറമെ ചൊവ്വാഴ്ച മുതൽ റോബോട്ടുകളെ സ്ഥാപിക്കുകയും പരീക്ഷിക്കുകയും ചെയ്യും, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
12 ദേശീയതല രക്ഷാ സംഘങ്ങൾ രണ്ടാഴ്ചത്തെ തുടർച്ചയായി പരിശ്രമിച്ചിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നതും വീണ്ടെടുക്കുന്നതും വലിയ വെല്ലുവിളിയായി തുടരുന്നു.ഏറ്റവും സുരക്ഷിതമായ സമീപനം നിർണയിക്കാൻ സർക്കാർ ആഗോശ തുരങ്ക നിർമാണ രക്ഷാ വദഗ്ധരുമായി കൂടിയാലോചിക്കുന്നു.
ഫെബ്രുവരി 22 ന് തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലെ ദോമലപെന്റയ്ക്ക് സമീപം 14 കിലോ മീറ്റർ അകലെ നിർമാണത്തിലിരിക്കുന്ന എസ് എൽ ബി സി തുരങ്കത്തിന്റെ മേൽക്കൂരയുടെ മൂന്ന് മീറ്റർ ഭാഗം തകർന്നതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നിർമാണം പുനരാരംഭിച്ച് നാല് ദിവസത്തിന് ശേഷമാണ്. ചില തൊഴിലാളികൾ രക്ഷപ്പെട്ടെങ്കിലും എട്ട് പേർ കുടുങ്ങി..












Click it and Unblock the Notifications