ഒരു ഗ്രാമം മുഴുവൻ കഞ്ചാവ് കൃഷി; ചന്തയിൽ വിൽപ്പന, കൃഷികണ്ട് പോലീസും ഞെട്ടി!!
ഹൈദരാബാദ്: ഒരു ഗ്രാമത്തിലെ ഭൂരിപക്ഷം ജിവിക്കുന്നത് കഞ്ചാവ് കൃഷിചെയത്. പതിറ്റാണ്ടുകളോളം ആ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളുടെ ജീവനോപാധി കഞ്ചാവ് കൃഷിയാണ്. എന്നാൽ അവരുടെ നിയമവിരുദ്ധ കൃഷിക്ക് ആന്ധ്ര പോലീസ് കഴിഞ്ഞ ദിവസം കടിഞ്ഞാണിട്ടു. തെലങ്കാനയില ലക്ഷ്മീപുരം എന്ന് ഗ്രാമത്തിലാണ് ജനങ്ങൾ കഞ്ചാവ് കൃഷിയിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നത്.
എന്നാൽ അവരുടെ നിയമവിരുദ്ധ കൃഷിക്ക് ആന്ധ്ര പോലീസ് കഴിഞ്ഞ ദിവസം കടിഞ്ഞാണിട്ടു. ഗ്രാമത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 200 ഓളം കുടുംബങ്ങള്‍ കഞ്ചാവ് കൃഷിയിലും വിപണനത്തിലും ഏര്‍പ്പെട്ടിരുന്നു എന്ന് വ്യക്തമായി. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മികച്ചതും മായം കലര്‍ത്താത്തതുമായ കഞ്ചാവ് ലഭിക്കുന്നതിനാല്‍ ധാരാളം വിദ്യാര്‍ഥികള്‍ ഈ ഗ്രാമത്തിലേക്ക് കഞ്ചാവ് അന്വേഷിച്ചു വരുന്നത് പതിവാണെന്ന് പോലീസ് പറയുന്നു.

പോലീസ് എത്തിയത്
കഞ്ചാവ് കൈവശം വെച്ചതിന് തന്ധൂരില്‍ നിന്ന് എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ പിടിച്ചതാണ് ലക്ഷ്മിപുരം ഗ്രാമത്തിലേക്ക് പോലീസിനെ എത്തിക്കുന്നത്.

അന്വേഷണത്തിന് വഴിത്തിരിവ്
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നയാളെ ചോദ്യം ചെയ്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്.

ഓരോ വീട്ടിലും മുന്ന് ചാക്ക് കഞ്ചാവ്
ഓരോ വീട്ടില്‍ നിന്നും ചുരുങ്ങിയത് മൂന്ന് ചാക്ക് കഞ്ചാവെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ ഇരുനൂറോളം കുടുംബങ്ങളാണ് കഞ്ചാവ് കൃഷിയില്‍ വ്യാപൃതരായിരുന്നത്.

കഞ്ചാവ് കൃഷി തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ...
പതിറ്റാണ്ടുകളായി കഞ്ചാവ് കൃഷി ചെയ്താണ് തങ്ങളില്‍ പലരും ജീവിക്കുന്നതെന്ന ഇവര്‍ പോലീസിനോട് സമ്മതിച്ചു.

കൃഷി ഇങ്ങനെ...
പരുത്തിയുടെയും വന്‍പയറിന്റെയും ഇടയില്‍ പെട്ടെന്ന് തിരിച്ചറിയാത്ത വിധം രഹസ്യമായാണ് കഞ്ചാവ് കഷി ചെയ്തിരുന്നത്. ഇതാണ് ഇവരെ ഇത്രയും കാലം പോലീസ് റെയ്ഡിൽ നിന്നും രക്ഷിച്ചതും.












Click it and Unblock the Notifications