Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊള്ളുന്ന ചൂട്... വെറും തറയില്‍ ഓംലെറ്റ് അടിച്ചുകാണിച്ച് വീട്ടമ്മ... ഞെട്ടും ഈ വീഡിയോ കണ്ടാല്‍...!

വെളിച്ചത്തിന് എന്ത് വെളിച്ചം എന്ന് പണ്ട് ബഷീര്‍ പറഞ്ഞത് പോലെ ചൂടിനെന്ത് ചൂട് എന്ന് പറയേണ്ട സ്ഥിതിയാണ്. ചൂട് എന്ന് വെറുതെ പറഞ്ഞാലൊന്നും പോര. പൊള്ളുന്ന ചൂട്. ആലങ്കാരികമായി പറയുകയല്ല, ശരിക്കും പൊള്ളിപ്പോകുക തന്നെ ചെയ്യം. നാല്‍പതും നാല്‍പ്പത്തിയൊന്നുമൊക്കെയാണ് രാജ്യത്ത് പലഭാഗങ്ങളിലും താപനില. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ കഴിഞ്ഞ ആഴ്ച ഒരു ദിവസം 45 ഡിഗ്രി വരെ അടയാളപ്പെടുത്തിയിരുന്നു.

ഉത്തരേന്ത്യയില്‍ ചൂട് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കോട്ട് വന്നാല്‍ മഹാരാഷ്ട്രയിലെ വരള്‍ച്ച ദേശീയശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. സ്‌കൂളുകളും ആശുപത്രികളും പോലും പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിയാണ് അവിടെ. കര്‍ണാടകയുടെ പല ഭാഗങ്ങളിലും വരള്‍ച്ച രൂക്ഷമായിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ ചൂടുകാറ്റടിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ചുട്ടുപൊള്ളുകയാണ് ഭൂമി.

telangana-woman-cooks-omelette-on-hot-floor

ചുട്ടുപൊളളുന്ന ഭൂമിയില്‍ മുട്ട ഓംലെറ്റുണ്ടാക്കുന്ന വീട്ടമ്മയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ താരം. തെലങ്കാനയിലെ കരിംനഗറിലുള്ള വീട്ടമ്മയാണ് വെറും തറയില്‍ ഓംലെറ്റുണ്ടാക്കുന്നത്. കുക്കിംഗ് ഗ്യാസ് ഒന്നും വേണ്ട അതിനെയും വെല്ലുന്ന ചൂട് വെറും നിലത്ത് ഉണ്ട് എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ചെയ്തത്.

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന ഈ വീഡിയോ പുറത്തുവിട്ടത്. വീടിന്റെ തറയില്‍ മുട്ട കലക്കിയൊഴിക്കുന്നതും മിനുട്ടുകള്‍ക്കകം ഓംലെറ്റ് പാകമായി വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ കാണൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+