Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനത്തിന്റെ ഷോക്കില്‍ വീട്ടമ്മ മരിച്ചു, ശരിക്കും നടന്നതെന്ത് ?

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന്റെ ഷോക്കില്‍ വീട്ടമ്മ മരിച്ചെന്ന വാര്‍ത്തകള്‍ വ്യാജം. കുടുംബ വഴക്കിനെ തുടര്‍ന്ന് വിഷം കഴിച്ചാണ് വീട്ടമ്മ മരിച്ചതെന്ന് വ്യക്തമായി.

ഹൈദരാബാദ് : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന്റെ ഷോക്കില്‍ വീട്ടമ്മ മരിച്ചെന്ന വാര്‍ത്തകള്‍ വ്യാജം. കുടുംബ വഴക്കിനെ തുടര്‍ന്ന് വിഷം കഴിച്ചാണ് വീട്ടമ്മ മരിച്ചതെന്ന് വ്യക്തമായി. പണം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് മകനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്.

കുടുംബ സ്വത്ത് വിറ്റ വകയില്‍ 54 ലക്ഷം രൂപ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. ഇത് മാറാന്‍ കഴിയില്ലെന്ന് ഇവര്‍ ആശങ്കപ്പെട്ടിരുന്നുവെന്നും ഈ ഷോക്കിലാണ് മരിച്ചതെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. തെലങ്കാന വാറങ്കല്‍ സ്വദേശിനിയായ വിനോദയാണ് ആത്മഹത്യ ചെയ്തത്.

മകന്റെ ഉപദ്രവം കാരണം

മകന്റെ ഉപദ്രവം കാരണം

സ്വത്ത് വിറ്റ് കിട്ടിയ 55 ലക്ഷം രൂപ മക്കള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്്. പണം മക്കള്‍ക്കെല്ലാം ഒരു പോലെ വിഭജിച്ച് നല്‍കാനാണ് വിനോദ ആഗ്രഹിച്ചത്. എന്നാല്‍ മുഴുവന്‍ പണവും തനിക്ക് നല്‍കണമെന്ന് മകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് അവര്‍ വിഷം കഴിച്ചത്.

 പരന്നത് വ്യാജ വാര്‍ത്തകള്‍

പരന്നത് വ്യാജ വാര്‍ത്തകള്‍

വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളാണ് പരന്നത്. രാജ്യത്ത് 500, 1000 നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇതിന്റെ ഷോക്കില്‍ വീട്ടമ്മ മരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. 55 ലക്ഷം രൂപ 500, 1000 രൂപയായാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നും ഇത് മാറ്റാന്‍ കഴിയില്ലെന്ന ആശങ്കയാണ് മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു വാര്‍ത്തകള്‍.

പണം നഷ്ടമാകുമോ?

പണം നഷ്ടമാകുമോ?

500, 1000 രൂപ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് പരക്കുന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സാധാരണക്കാരന് ഒരിക്കലും പണം നഷ്ടമാകില്ല. കണക്കില്‍പ്പെടാത്ത പണത്തിനു മാത്രമെ പിടിവിഴുകയുള്ളു. വ്യക്തമായ രേഖകള്‍ കൈവശമുണ്ടെങ്കില്‍ പേടിക്കേണ്ട കാര്യമില്ല.

 4000ത്തിലധികമുള്ള കാശ് അക്കൗണ്ടിലേക്ക്

4000ത്തിലധികമുള്ള കാശ് അക്കൗണ്ടിലേക്ക്

കൈവശമുള്ള 500,1000 രൂപ നോട്ടുകള്‍ ബാങ്കിലോ, പോസ്‌റ്റോഫീസിലോ കൊടുത്ത് മാറ്റിവാങ്ങാവുന്നതാണ്. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30വരെ ഇതിന് സമയം അനുവദിച്ചിട്ടുണ്ട്. 4000 രൂപ വരെ ബാങ്കില്‍ കൊടുത്ത് മാറാവുന്നതാണ്. 4000ത്തിന് മുകളില്‍ കാശ് ഉള്ളവര്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. പണം മാറ്റിവാങ്ങാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം സൂക്ഷിക്കണം. രണ്ടര ലക്ഷത്തിലധികം രൂപ അക്കൗണ്ടിലുളളവര്‍ വ്യക്തമായ രേഖകള്‍ കൈമാറണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+