കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ഓഫീസറുടെ തല അടിച്ചുതകര്‍ത്ത് എംഎല്‍എയുടെ സഹോദരന്‍, വീഡിയോ

Google Oneindia Malayalam News

ഹൈദരാബാദ്: വനിതാ ഓഫീസറുടെ തല അടിച്ചുതകര്‍ത്ത് ഭരണകക്ഷി നേതാവും പ്രവര്‍ത്തകരും. തെലങ്കാനയിലെ വനിതാ ഫോറസ്റ്റ് ഓഫീസര്‍ അനിതയെ ആണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മരം നടീല്‍ പദ്ധതിയുടെ ഭാഗമായി ആസിഫാബാദ് ജില്ലയിലെ സിര്‍പൂര്‍-കഗാസ്‌നഗറില്‍ എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. ഭരണകക്ഷിയായ ടിആര്‍എസിന്റെ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു.

Telan

20 ഹെക്ടറിലാണ് മരം നടാന്‍ ഉദ്ദേശിച്ചത്. മരം നടാന്‍ അനുവദിക്കല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദ്ദനം. ഫോറസ്റ്റ് ഓഫീസര്‍മാരുടെ ട്രാക്ടറുകളും അക്രമികള്‍ കേടുവരുത്തി. ട്രാക്ടര്‍ കേടുവരുത്തുന്നതിനിടെയാണ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നേരെ ആക്രമണമുണ്ടായത്. അവരുടെ തലയ്ക്ക് ഒരുപാട് തവണ അടിച്ചു.

ടിആര്‍എസ് എംഎല്‍എ കൊണപ്പയുടെ സഹോദരനും ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷനുമായ കോണേരു കൃഷ്ണ റാവുവാണ് ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥ പോലീസിനോട് പറഞ്ഞു. ഉദ്യോഗസ്ഥയും സഹപ്രവര്‍ത്തകരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു.

ചരിത്രം രചിച്ച് ട്രംപ് ഉത്തര കൊറിയയില്‍; വിഭജന മേഖലയില്‍ ഇറങ്ങി, ത്രിരാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചചരിത്രം രചിച്ച് ട്രംപ് ഉത്തര കൊറിയയില്‍; വിഭജന മേഖലയില്‍ ഇറങ്ങി, ത്രിരാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ച

സംസ്ഥാന സര്‍ക്കാരിന്റെ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ എത്തിയത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ രണ്ടാം സ്വപ്‌ന പദ്ധതിയാണിത്. കലേശ്വരം ജലസേചന പദ്ധതിയുടെ ഭാഗമായിട്ടാണ് മരം നടീല്‍ പദ്ധതി സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. അക്രമി സംഘത്തിലുണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
Telangana Woman Forest Officer Thrashed By TRS Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X