കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതും ഒരു അമ്മ!ഭര്‍ത്താവറിയാതെ യുവതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു,കാരണം കേട്ടാല്‍...

കുഞ്ഞിനെ ഉപേക്ഷിക്കാനായാണ് കവിത സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലെത്തിയത്.

Google Oneindia Malayalam News

ഹൈദരാബാദ്: 21കാരിയായ യുവതി തന്റെ രണ്ടുമാസം പ്രായമായ ആണ്‍കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റു. ഭര്‍ത്താവറിയാതെയാണ് യുവതി കുഞ്ഞിനെ വിറ്റത്. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം. എന്നാല്‍ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ പിന്നീട് കണ്ടെത്തുകയും ചെയ്തു.

ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുക്കാരാംഗേറ്റില്‍ താമസിക്കുന്ന കവിത എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് വിറ്റത്. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനം കാരണം പൊറുതിമുട്ടിയതിനെ തുടര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് കവിത പോലീസിനോട് പറഞ്ഞത്.

baby

കുഞ്ഞിനെ ഉപേക്ഷിക്കാനായാണ് കവിത സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇവിടെവെച്ച് കവിതയെ ശ്രദ്ധിച്ച സുമലത എന്ന സ്്ത്രീയാണ് കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിക്കേണ്ടെന്നും, മറ്റൊരാള്‍ക്ക് വില്‍ക്കാമെന്നും നിര്‍ദേശിച്ചത്. സുമലതയുടെ നിര്‍ദേശപ്രകാരമാണ് മഞ്ചേരിയാലിലെ കുട്ടികളില്ലാത്ത അദ്ധ്യാപക ദമ്പതികള്‍ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. കുഞ്ഞിനെ നല്‍കിയതിന് പകരം ഇവര്‍ പതിനായിരു രൂപയും കവിതയ്ക്ക് നല്‍കി.

baby

പിന്നീട് വീട്ടിലെത്തിയ കവിതയോട് ഭര്‍ത്താവ് രാജു കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോഴാണ്, കുഞ്ഞിനെ വിറ്റ കാര്യം കവിത പറഞ്ഞത്. ഉടന്‍തന്നെ രാജു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജുവിന്റെ ഭാര്യ കവിത, ഇടനിലക്കാരിയായ സുമലത, അദ്ധ്യാപക ദമ്പതികള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ശിശുഗൃഹത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English summary
Telangana: 21-yr-old woman sells 2-month-old baby boy for Rs 10,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X