ബത്തുകമ്മയ്ക്ക് സാരി; നടുറോഡില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്!! മുഖ്യമന്ത്രിക്ക് നാരികളുടെ പൂരത്തെറി
കിട്ടിയ സാരികള്‍ കൂട്ടിയിട്ട് സ്ത്രീകള്‍ കത്തിച്ചു. കത്തുന്ന സാരികള്‍ക്ക് ചുറ്റും നിന്ന് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്.
ഹൈദരാബാദ്: ജനപ്രീതി പിടിച്ചുപറ്റാനുള്ള വിവിധ തന്ത്രങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ സ്വീകരിക്കാറുണ്ട്. തമിഴ്നാട്ടില്‍ നിരവധി ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിമാരെ നാം കണ്ടതാണ്. ജയലളിതയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍. കര്‍ണാടകയും മോശമല്ല. തമിഴ്നാടിന്റെ അമ്മ കാന്റീന് അവരും ഏറ്റുപിടിച്ചിരുന്നു. കേരളമാണ് ഇക്കാര്യത്തില്‍ പിന്നില്‍.
എന്നാല്‍ സ്ത്രീകളെ കൈയിലെടുക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നടത്തിയ പുതിയ പദ്ധതി വന്‍ വിവാദമായി. ഒടുവില്‍ സ്ത്രീകള്‍ തമ്മില്‍ തെരുവില്‍ കൂട്ടത്തല്ലുണ്ടായി. പദ്ധതി പാളിയെന്ന് ആക്ഷേപിച്ച സ്ത്രീകള്‍ മുഖ്യമന്ത്രിയെ പച്ചത്തെറി വിളിക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. വളരെ രസകരമാണ് തെലങ്കാനയിലെ കാര്യങ്ങള്‍.

സ്ത്രീജനങ്ങളെ കൈയിലെടുക്കാന്‍
സ്ത്രീജനങ്ങളെ കൈയിലെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ചന്ദ്രശേഖര റാവു സര്‍ക്കാര്‍ സാരി വിതരണം പ്രഖ്യാപിച്ചത്. ടിആര്‍എസ് നേതാക്കള്‍ക്ക് വീമ്പിളക്കി നടത്തിയ പരിപാടി തിങ്കളാഴ്ചയാണ് നടന്നത്.

ബത്തുകമ്മ ആഘോഷം
തെലങ്കാനയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ബത്തുകമ്മ. ദസറയോടനുബന്ധിച്ച് നടക്കുന്ന ആഘോഷമാണിത്. പൂവുകള്‍ കൊണ്ട് അലങ്കരിച്ച ചെറു സ്തൂപങ്ങള്‍ക്ക് ചുറ്റും പുതിയ സാരിയെടുത്ത സ്ത്രീകള്‍ നൃത്തം ചെയ്യുന്നതാണ് ആഘോഷത്തിലെ പ്രധാന ചടങ്ങ്.

222 കോടി ചെലവിട്ട് സാരി
ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സാരി വിതരണം പ്രഖ്യാപിച്ചത്. ഇതിന് വേണ്ടി പൊതു ഖജനാവില്‍ നിന്ന് 222 കോടി രൂപ ചെലവിടുകയും ചെയ്തു. വിവിധ തരത്തിലുള്ള ഒരു കോടിയിലധികം സാരികള്‍ വാങ്ങി.

500 ഓളം ഡിസൈനുകള്‍
വനിതാ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത 500 ഓളം ഡിസൈനുകളില്‍ പെട്ട സാരികളാണ് സര്‍ക്കാര്‍ വിതരണത്തിന് കൊണ്ടുവന്നത്. തിങ്കളാഴ്ച രാവിലെ തന്നെ വിതരണ കേന്ദ്രങ്ങൡ നീണ്ട വരിയായിരുന്നു.

തിക്കുംതിരക്കും കൂട്ടി
സ്ത്രീകള്‍ തിക്കുംതിരക്കും കൂട്ടാന്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നൂറിലധികം സ്ഥലത്താണ് സാരി നല്‍കിയത്. എല്ലായിടത്തും സ്ത്രീകള്‍ കൂട്ടത്തോടെ സാരി വാങ്ങാനെത്തി.

സൂറത്തില്‍ നിന്ന്
ജാതി മത ഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാരി വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് സാരികള്‍ എത്തിച്ചത്. ഉന്നത നിലവാരത്തിലുള്ള സാരികളാണ് വിതരണത്തിന് എത്തിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

മുടിപിടിച്ചു വലിച്ച് അടി
പലയിടത്തും ക്യൂവില്‍ നിന്ന സ്ത്രീകള്‍ തമ്മില്‍ തല്ലി. മുടിപിടിച്ചു വലിച്ച് അടികൂടുന്ന രംഗങ്ങള്‍ ചാനലുകള്‍ പതിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഇതു പ്രചരിച്ചു.

ഇഷ്ടപ്പെട്ട ഡിസൈന്‍ കിട്ടിയില്ല
ഇഷ്ടപ്പെട്ട ഡിസൈന്‍ കിട്ടിയില്ലെന്നായിരുന്നു പലരുടെയും പരാതി. കിട്ടിയ സാരിക്ക് നിലവാരമില്ലെന്നു മറ്റു ചിലര്‍. മാറ്റിവാങ്ങാനായി നിരവധി പേര് വീണ്ടും വന്നു.

50 രൂപയുടെ സാരി
ഇതോടെ വാക്കേറ്റമായി. സംഘര്‍ഷവും തുടങ്ങി. 50 രൂപ പോലും വിലമതിക്കാത്ത സാരിയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് സ്ത്രീകള്‍ ആരോപിച്ചു. ഇതിന് പകരം എല്ലാവര്ക്കും 50 രൂപ നല്കിയാല് മതിയെന്നായി ചിലര്‍.

മുഖ്യമന്ത്രിക്ക് തെറി
മുഖ്യമന്ത്രിയുടെ വീട്ടുകാര്‍ക്ക് തന്നെ കൊടുക്കാന്‍ ആവശ്യപ്പെട്ട ചില സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ പേരെടുത്ത് പറഞ്ഞ് ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. ഇത്തരം സാരികള്‍ തരുന്നതിന് പകരം നല്ല രീതിയില്‍ റേഷന്‍ തരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും സ്ത്രീകള്‍ പറഞ്ഞു.

സാരികള്‍ കൂട്ടിയിട്ട് കത്തിച്ചു
കിട്ടിയ സാരികള്‍ കൂട്ടിയിട്ട് സ്ത്രീകള്‍ കത്തിച്ചു. കത്തുന്ന സാരികള്‍ക്ക് ചുറ്റും നിന്ന് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. അതേസമയം, പദ്ധതി കുളമാക്കിയത് കോണ്‍ഗ്രസാണെന്നാണ് ടിആര്‍എസ് കുറ്റപ്പെടുത്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications