കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് പണികൊടുക്കാൻ ടെലികോം മന്ത്രാലയം: ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും ചൈനീസ് ഉൽപ്പന്നങ്ങൾ വേണ്ട

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ- ചൈനീസ് സൈന്യങ്ങൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടായതിന് പിന്നാലെ നിർണായക നീക്കത്തിന് കേന്ദ്രസർക്കാർ. ബിഎസ്എൻഎല്ലിന് വേണ്ടി ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തലാക്കാനാണ് നീക്കം. ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി 4ജി നെറ്റ് വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ടെലികോം വകുപ്പിനോട് നിർദേശിക്കുമെന്ന് ടെലികോം വകുപ്പിനോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

 ദുര്‍ബലമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഇന്ത്യ ചൈനക്ക് മുന്നില്‍ മുട്ട് കുത്തിയെന്ന് പ്രിയങ്ക ഗാന്ധി ദുര്‍ബലമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഇന്ത്യ ചൈനക്ക് മുന്നില്‍ മുട്ട് കുത്തിയെന്ന് പ്രിയങ്ക ഗാന്ധി

 ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും

ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും

കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിൽ ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇത് സംബന്ധിച്ച് ടെണ്ടർ പുനർനിർമിക്കേണ്ടതുണ്ടെന്നും ടെലികോം വകുപ്പ് നൽകും. എംടിഎൻഎല്ലിനും ഇതിന് സമാനമായ നിർദേശം നൽകിയിട്ടുണ്ട്. ചൈനീസ് ഉപകരണങ്ങൾ നിരോധിക്കാൻ നിർദേശം നൽകിയതിനൊപ്പം ചൈനീസ് കമ്പനികളുമായുള്ള കരാറുകൾ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

 വ്യവസ്ഥകൾ പരിഹരിക്കാൻ നിർദേശം

വ്യവസ്ഥകൾ പരിഹരിക്കാൻ നിർദേശം

ചൈനീസ് കമ്പനികൾക്ക് ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കഴിയാത്ത വിധത്തിൽ വ്യവസ്ഥകൾ മാറ്റാനും സർക്കാർ സേവന ദാതാക്കൾക്ക് ടെലികോം മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ടെലികോം ഉപകരണങ്ങൾക്ക് വേണ്ടി ചൈനീസ് കമ്പനികളുമായി നേരത്തെ ഏർപ്പെട്ടിട്ടുള്ള കരാറുകൾ നിർത്തലാക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ സ്വകാര്യ ടെലികോം കമ്പനികൾക്കും ചൈനീസ് കമ്പനികളുമായുള്ള ബാന്ധവം അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പുതിയ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്നും നിർദേശമുണ്ട്.

ചൈനീസ് വിരുദ്ധ വികാരം

ചൈനീസ് വിരുദ്ധ വികാരം


ലഡാക്കിൽ ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തോടെ ഇന്ത്യയിൽ ചൈനീസ് വിരുദ്ധ വികാരം വ്യാപകമായിട്ടുണ്ട്. ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പെയിനുകളും നടക്കുന്നുണ്ട്. ഇതിനിടെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാറും ഇന്ത്യൻ റെയിൽവേ റദ്ദാക്കി.

Recommended Video

cmsvideo
Harvard study says India holds conventional edge over China | Oneindia Malayalam
 20 സൈനികർക്ക് വീരമത്യു

20 സൈനികർക്ക് വീരമത്യു

ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിലാണ് സംഘർഷമുണ്ടായത്. ഇതോടെ ഇന്ത്യ- ചൈന ബന്ധത്തിലും ഉലച്ചിലുണ്ടായിരുന്നു. സംഘർഷം കുറയ്ക്കുന്നതിനായുള്ള ചർച്ചകളും നടത്തിവരുന്നുണ്ട്. ഇതിനിടെയാണ് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാമ്പെയിനും നടക്കുന്നുണ്ട്.

 സിഎഐടി ആഹ്വാനം

സിഎഐടി ആഹ്വാനം


കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സും ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി 450 ചൈനീസ് ഉൽപ്പന്നങ്ങളുടെ പട്ടികയും സിഎഐടി പുറത്തിറക്കിയിട്ടുണ്ട്. കോസ്മെറ്റിക്കുകൾ, ബാഗുകൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, വാച്ചുകൾ എന്നീ ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നാണ് സിഎഐടിയുടെ ആഹ്വാനം. ഡിസംബർ 2021 വരെയുള്ള കാലയളവിൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 13 ബില്യൺ ഡോളറിന്റെ ഇറക്കുമതി ഒരു ലക്ഷം കോടിയായി കുറയ്ക്കുകയാണ് ലക്ഷ്യം.

 ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കും

ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കും


രാജ്യത്തെ ടെൻഡർ നടപടികളിൽ നിന്ന് ചൈനീസ് കമ്പനികളെ വിലക്കണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരൺ മഞ്ചും രംഗത്തെത്തിയിട്ടുണ്ട്. ദില്ലി- മീററ്റ് റീജിയൽണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം പ്രോജക്ടിന് ചൈനയുടെ ഷാങ് ഹായി ടണൽ എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്ന കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന എല്ലാ ഉൽപ്പന്നങ്ങളുടെ വരവും നിരോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

 ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിൽ

ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിൽ


ഗാൽവൻ വാലിയിലുണ്ടായ സംഘർഷം ഉഭകക്ഷി ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയെന്ന ശക്തമായ സന്ദേശം ബുധനാഴ്ച ഇന്ത്യ ചൈനയ്ക്ക് കൈമാറിയിരുന്നു. അക്രമിത്തിന് നേരിട്ട് ഉത്തരവാദികളായ ചൈനീസ് സൈന്യത്തിന്റെത് മുൻകൂട്ടി തീരുമാനിച്ച നടപടിയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

English summary
Telecom ministry order to ban Chines equipments in BSNL, MTNL and private companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X