കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നീറോയുടെ വിരുന്ന്.. ഗുജറാത്ത് മോഡല്‍ ദില്ലിയിലെത്തുമ്പോള്‍',ചര്‍ച്ചയായി ടെലിഗ്രാഫിന്‍റെ തലക്കെട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ വര്‍ഗീയ കലാപം ആളിക്കത്തുമ്പോള്‍ ഇതുവരെയും സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് 'ദി ടെലഗ്രാഫ്'.റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണവായിക്കുകയായിരുന്ന നീറോ ചക്രവര്‍ത്തിയുമായി താരതമ്യം ചെയ്താണ് മോദിയുടെ മൗനത്തെ ടെലിഗ്രാഫ് ദിനപത്രം വാര്‍ത്തയാക്കിയത്. ഗുജറാത്ത് മോഡല്‍ ദില്ലിയില്‍ എത്തുമ്പോള്‍ നീറോ ചക്രവര്‍ത്തിമാര്‍ വിരുന്നിലാണ് എന്നാണ് തലക്കെട്ട്.

Recommended Video

cmsvideo
Indian telegraph's Heading on Delhi goes viral | Oneindia Malayalam

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനേയും ഭാര്യ മെലാനിയയേയും വരവേല്‍ക്കാന്‍ ദീപാലങ്കൃതമാക്കിയ രാഷ്ട്രപതി ഭവന്‍റെ ചിത്രമാണ് ഫ്രണ്ട് പേജില്‍ നല്‍കിയിരിക്കുന്നത്. കലാപത്തെ കുറിച്ച് ചൊവ്വാഴ്ച രാത്രി വൈകും വരേയും ഒരു വാക്ക് പോലും ഉരിയാടാന്‍ തയ്യാറാവാതിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട് വാര്‍ത്തയില്‍. ടെലിഗ്രാഫ് തലക്കെട്ട് പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎ ഷാജി എഴുതിയ കുറിപ്പ് ഇങ്ങനെ

 telemodi-

' നീറോ ചക്രവർത്തി നടത്തിയിരുന്ന രാത്രി മുഴുവൻ നീളുന്ന ഉദ്യാനവിരുന്നുകളെപ്പറ്റി റോമൻ ചരിത്രകാരനായിരുന്ന ടാസിറ്റസ് എഴുതിയിട്ടുണ്ട്.
ആ വിരുന്നു സൽക്കാരങ്ങളിൽ വെളിച്ചം കിട്ടാൻ മനുഷ്യരെ തൂണുകളിൽ പിടിച്ചു കെട്ടി വൈക്കോൽ പുതപ്പിച്ച്‌ തീകൊടുക്കുമായിരുന്നുവെന്ന് ടാസിറ്റസ് പറയുന്നു.

നീറോയ്ക്ക് ഭ്രാന്ത് ആയിരുന്നു എന്ന് ഇന്ന് നമുക്കറിയാം. കൊളീസിയത്തിൽ മൃഗങ്ങൾക്ക് ഭക്ഷണമായി മനുഷ്യരെ എറിഞ്ഞുകൊടുത്തിരുന്ന നീറോയുടെ സ്വന്തക്കാർക്ക് ഭ്രാന്തായിരുന്നോ എന്ന് നമുക്ക് അത്ര തീർച്ച ഇല്ലെങ്കിലും.നീറോയുടെ മാനസീകാവസ്ഥയേക്കാൾ ചിന്തിക്കേണ്ടത് വിരുന്നുകളിൽ പങ്കെടുത്ത നീറോയുടെ അതിഥികളുടെ മാനസീകാവസ്ഥകളെക്കുറിച്ചാണ്.

റോമിലെ എല്ലാ ഉയർന്ന വിശിഷ്ട വ്യക്തികളും ആ വിരുന്നുകളിൽ പങ്കെടുത്തിരുന്നു.ഉദ്യാന വിരുന്നിന് വെളിച്ചം പകരാൻ മറ്റൊരു മനുഷ്യൻ കൂടി കത്തിയെരിയപ്പെടുമ്പോൾ എന്തുതരം ആനന്ദം ആയിരിക്കും അവർക്ക് ലഭിച്ചിരിക്കുക?

ആടിയും പാടിയും ഭക്ഷണ വിഭവങ്ങൾ ആസ്വദിച്ചും രാജാവിന്റെ നന്മകളെ പ്രകീർത്തിച്ചും എങ്ങനെയാണ് അവർക്ക് ആ രാത്രികൾ ചെലവിടാൻ ആയിരിക്കുക?അതേക്കുറിച്ച് ടാസിറ്റസ് ഒന്നും പറഞ്ഞിട്ടില്ല'.

English summary
Telegraph's heading about Delhi violence goes viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X