കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ചുഴറ്റിയെറിയാന്‍ അമിത് ഷാ, ടിഡിപിക്കും തെലങ്കാനയില്‍ നിലതെറ്റുന്നു

  • By
Google Oneindia Malayalam News

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ തെക്കേ ഇന്ത്യയില്‍ തെലങ്കാനയില്‍ വലിയ മുന്നേറ്റമാണ് ഇത്തവണ ബിജെപി നേടിയത്. 2014 ല്‍ ഒരു സീറ്റ് നേടിയ സംസ്ഥാനത്ത് ഇത്തവണ ബിജെപിക്ക് ലഭിച്ചത് നാല് സീറ്റുകളാണ്. സീറ്റുയര്‍ത്തിയ ആത്മവിശ്വാസത്തില്‍ സംസ്ഥാനം പിടിക്കാന്‍ ഉറച്ചുള്ള നീക്കത്തിലാണ് ഇവിടെ ബിജെപി. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും ടിഡിപിയില്‍ നിന്നും എംഎല്‍എമാരും എംപിമാരും അടക്കമുള്ളവര്‍ ബിജെപിയില്‍ ചേരുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

<strong>വീണ്ടും നടുങ്ങി നായിഡു, നാല് എംപിമാര്‍ക്ക് പിന്നാലെ മുന്‍ എംഎല്‍എ ബിജെപിയില്‍</strong>വീണ്ടും നടുങ്ങി നായിഡു, നാല് എംപിമാര്‍ക്ക് പിന്നാലെ മുന്‍ എംഎല്‍എ ബിജെപിയില്‍

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തെലങ്കാനയില്‍ സന്ദര്‍ശനം നടത്താന്‍ ഇരിക്കേയാണ് നേതാക്കളുടെ ചുവടുമാറ്റം. വിശദാംശങ്ങളിലേക്ക്

 കൂട്ടകൊഴിഞ്ഞ് പോക്ക്

കൂട്ടകൊഴിഞ്ഞ് പോക്ക്

ആന്ധ്രയില്‍ പരമാവധി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിച്ച് ടിഡിപിയെ പ്രതിപക്ഷത്ത് നിന്ന് തന്നെ ചുഴറ്റിയെറിയാനുള്ള നീക്കത്തിലാണ് ബിജെപി. സമാന നീക്കങ്ങളാണ് തെലങ്കാനയിലും ബിജെപി പുറത്തെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖരായ ടിഡിപി നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

 ദില്ലിയില്‍ വെച്ച്

ദില്ലിയില്‍ വെച്ച്

ടിഡിപി നേതാവും മുന്‍ മന്ത്രിയുമായ ഇ പെഡ്ഡി റെഡ്ഡി, മുന്‍ എംപി ചദ സുരേഷ് റെഡ്ഡി, ബോദേ ജനാര്‍ദ്ദനന്‍ എന്നിവര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 27 ന് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ ലക്ഷ്മണ്‍ പറഞ്ഞു. ദില്ലിയില്‍ പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദയെ കണ്ട ശേഷം ഹൈദരാബാദില്‍ വെച്ച് ബിജെപിയില്‍ ചേരുന്ന കാര്യം നേതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

 ടിഡിപി അസ്തമിക്കും

ടിഡിപി അസ്തമിക്കും

ടിഡിപിയില്‍ നിന്നും പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ മൊതുകുപ്പള്ളി നരസിംഹലുവും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അതേസമയം ഇത് സംബന്ധിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജിവെച്ച ടിഡിപി രാജ്യസഭ എംപി ഗരികപ്പെട്ടി രാംമോഹന്‍ റാവുവിനൊപ്പം കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരും. ഇതോടെ തെലങ്കാനയില്‍ ടിഡിപി അസ്തമിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറഞ്ഞു.

 നിലതെറ്റി കോണ്‍ഗ്രസ്

നിലതെറ്റി കോണ്‍ഗ്രസ്

സമാന തിരിച്ചടിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസും നേരിടുന്നത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ കോമാട്ടിറെഡ്ഡി രാജഗോപാല റെഡ്ഡിക്ക് പുറമേ മറ്റൊരു കേന്ദ്രമന്ത്രിയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. ഇരുവരേയും കൂടാതെ മേദകിലേയും സെക്കന്തരാബാദിലേയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. നേതാക്കളുമായി ബിജെപി നേതൃത്വം ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

 സംസ്ഥാനം പിടിക്കും

സംസ്ഥാനം പിടിക്കും

2024 ലാണ് ബിജെപി തെലുങ്കാനയില്‍ ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 19.5 ശതമാനമായിരുന്നു.സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസിന് 9 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് രണ്ടില്‍ നിന്ന് സീറ്റ് നില മൂന്നിലേക്ക് ഉയര്‍ത്തി. അസാസുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലീം പാര്‍ട്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റുകളില്‍ 1 മാത്രമാണ് ബിജെപിക്ക് സംസ്ഥാനത്ത് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ 2024 ല്‍ ബിജെപി സംസ്ഥാനം പിടിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.

<strong>ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും</strong>ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും

<strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍</strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍

English summary
Telengan Congress, TDP leaders in are in que to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X