കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമന്ത റാവുവിന് കൊറോണ; രാഹുല്‍ ഗാന്ധിയുടെ ജന്മ ദിനാഘോഷത്തിലും പങ്കെടുത്തു

  • By News Desk
Google Oneindia Malayalam News

ദില്ലി: തെലങ്കാന എഐസിസി സെക്രട്ടറി ഹനുമന്ത റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഹനുമന്ത് റാവു പരിശോധന നടത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തെലങ്കാനയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഹനുമന്ത റാവു. ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനിന്നിരിന്നു സാഹചര്യത്തില്‍ ഇദ്ദേഹം റേഷന്‍ വിതരണം ചെയ്യുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യക്കാരായ മറ്റുള്ളവര്‍ക്കും സാനിറ്റൈസര്‍ അടക്കമുള്ള കാര്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

hanumatha rao

Recommended Video

cmsvideo
Rahul Gandhi won't celebrate birthday in view of coronavirus, Ladakh clash | Oneindia Malayalam

നേരത്തെ കൊവിഡ് ബോധവല്‍ക്കരണ പരിപാടിയിലും ഹനുമന്ത റാവു പങ്കെടുത്തിരുന്നു.സംസ്ഥാനത്ത് സംഘടിപ്പിച്ചകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനാഘോഷ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ഗാന്ധി ഹോസ്പിറ്റലില്‍ പങ്കെടുത്ത പ്രതിഷേധ സമരങ്ങളില്‍ നിന്നാവും ഹനുമന്ത റാവുവിന് കൊവിഡ് സ്ഥിരകരിച്ചതെന്നാണ് കരുതുന്നത്. അവിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാവുന്നില്ലായെന്ന് കാരണത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളടക്കം നിരവഝി പേര്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഒറ്റ ദിവസത്തില്‍ 15413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 410461 ആയിരിക്കുകയാണ്.

നിലവില്‍ 169451 പേരാണ് ചികിത്സയിലുള്ളത്. 227756 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 306 ആയി. ഇതുവരേയും 132564 പേര്‍ മരണപ്പെട്ടു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. ഇതുവരേയും 8,914,815 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നാലായിരത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തില്‍ ഇതുവരേയും കൊവിഡ് ബാധിച്ച് 466718 പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇതുവരെയും കൊവിഡ് ബാധിച്ചവരില്‍ 4738545 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ 23 ലക്ഷം കടന്നിരിക്കുകയാണ്. 2330578 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 121979 പേര്‍ മരണപ്പെട്ടു.

മധ്യപ്രദേശില്‍ 2 വോട്ടുബാങ്ക്, കോണ്‍ഗ്രസ് ഗെയിം, 13 സീറ്റ് ഉറപ്പിച്ചു, കമല്‍നാഥല്ല മറ്റൊരു നേതാവ്!!മധ്യപ്രദേശില്‍ 2 വോട്ടുബാങ്ക്, കോണ്‍ഗ്രസ് ഗെയിം, 13 സീറ്റ് ഉറപ്പിച്ചു, കമല്‍നാഥല്ല മറ്റൊരു നേതാവ്!!

കൊവിഡ് പോരാട്ടത്തില്‍ യോഗക്ക് വലിയ പ്രധാന്യം; യോഗ ദിന സന്ദേശവുമായി പ്രധാനമന്ത്രികൊവിഡ് പോരാട്ടത്തില്‍ യോഗക്ക് വലിയ പ്രധാന്യം; യോഗ ദിന സന്ദേശവുമായി പ്രധാനമന്ത്രി

ഗാൽവാനിൽ ചൈനയുടെ 40 സൈനികർ കൊല്ലപ്പെട്ടു! പിടിയിലായ ചൈനീസ് തടവുകാരെ വിട്ടയച്ചെന്നും വികെ സിംഗ്ഗാൽവാനിൽ ചൈനയുടെ 40 സൈനികർ കൊല്ലപ്പെട്ടു! പിടിയിലായ ചൈനീസ് തടവുകാരെ വിട്ടയച്ചെന്നും വികെ സിംഗ്

English summary
Telengana Congress Leader Henumantha Rao confirmed Corona Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X