കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യദിനത്തിൽ മികച്ച കോൺസ്റ്റബിളിനുള്ള പുരസ്കാരം, പിറ്റെ ദിവസം കൈക്കൂലി കേസിൽ പിടിയിൽ

Google Oneindia Malayalam News

തെലങ്കാന: സ്വാതന്ത്ര്യദിനത്തിൽ മികച്ച പോലീസ് കോൺസ്റ്റബിളിനുള്ള പുരസ്കാരം നേടിയ പോലീസുകാരൻ പിറ്റേ ദിവസം കൈക്കൂലി കേസിൽ അറസ്റ്റിലായി. പല്ലെ തിരുപതി റെഡ്ഡി എന്ന പോലീസുകാരനെയാണ് മികച്ച കോൺസ്റ്റബിളിനുള്ള പുരസ്കാരം നൽകി സ്വാതന്ത്ര്യദിനത്തിൽ തെലങ്കാന സർക്കാർ ആദരിച്ചത്. തെലങ്കാന എക്സൈസ് വകുപ്പ് മന്ത്രി വി ശ്രീനിവാന ഗൗണ്ടയായിരുന്നു ഇദ്ദേഹത്തിന് പുരസ്കാരം നൽകിയത്.

എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല', ഓമനക്കുട്ടനെ ഫോണിൽ വിളിച്ച് ജി സുധാകരൻ!എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല', ഓമനക്കുട്ടനെ ഫോണിൽ വിളിച്ച് ജി സുധാകരൻ!

പോലീസ് സുപ്രണ്ട് രമാ രാജേശ്വരിയുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ദാനം. പല്ലേ തിരുപ്പതി റെഡ്ഡി പുരസ്കാരം വാങ്ങുന്ന ചിത്രം അച്ചടിച്ചു വന്ന പത്രങ്ങളിൽ പിറ്റേ ദിവസം വന്നത് കൈക്കൂലി കേസിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കോൺസ്ററബിൾ പിടിയിലായ വാർത്തയാണ്. മഹ്ബൂബ് നഗറിലെ ഐ ടൗൺ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് പല്ലെ റെഡ്ഡി.

bribe

17,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇദ്ദേഹത്തെ അഴിമതി വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത്. എം രമേശ് എന്നായാളുടെ പരാതിയിന്മേലാണ് നടപടി. കള്ളക്കേസിൽപെടുത്തി തന്നെ ജയിലിൽ അടയ്ക്കുമെന്ന് പോലീസുകാർ നിരന്തരം തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കൃത്യമായ രേഖകളുണ്ടായിട്ടും അനധികൃത മണൽക്കടത്താണെന്ന് ആരോപിച്ചാണ് പീഡനമെന്നും രമേശ് പറയുന്നു. പല്ലെ റെഡ്ഡിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ മികച്ച തഹസീൽദാർക്കുള്ള പുരസ്കാരം സ്വന്തമാക്കി റവന്യൂ ഓഫീസറും കഴിഞ്ഞ മാസം കൈക്കൂലി കേസിൽ അഴിമതി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായിരുന്നു. കൈക്കൂലി തുകയായ 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വർണവുമാണ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും പിടികൂടിയത്.

English summary
Telengana cop arrested for taking bribe one day after he recieved best constable award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X