Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി കോമിന് ഫിസിക്സും കണക്കും പഠിച്ച എംഎല്‍എ..!! കണ്ടിട്ട് പണ്ഡിതനാണെന്ന് തോന്നുന്നു..

തെലങ്കാന എംഎല്‍എയ്ക്ക് പൊങ്കാല. ബി കോമിന് കണക്കും ഫിസിക്‌സും പഠിച്ചത്രേ..

ഹൈദരാബാദ് : വിവരമില്ലായ്മ അലങ്കാരമാക്കിയ ചില രാഷ്ട്രീയക്കാരുണ്ട് നമുക്കിടയില്‍.വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ ചുമ്മാ തള്ളാന്‍ യാതൊരുവിധ മടിയും കാണില്ല ഇക്കൂട്ടര്‍ക്ക് അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാര്‍ക്കിടയില്‍ ചിലപ്പോഴെങ്കിലും ഈ തള്ളല്‍ ചിലവാവുകയും ചെയ്യും

എന്നാല്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ ലൈവായി വന്നിരുന്നു തള്ളണമെങ്കില്‍ അപാര തൊലിക്കട്ടി തന്നെ വേണം. ആന്ധപ്രദേശില്‍ നിന്നുള്ള ഈ എംഎല്‍എയാണ് ഇപ്പോള്‍ ട്രോളുകളിലെ താരം. ബി കോം ക്ലാസ്സില്‍ കണക്കും ഫിസിക്‌സും പഠിച്ച മഹാനാണ് ഇദ്ദേഹം.സമ്മതിക്കുക തന്നെ വേണം.

മണ്ടത്തരത്തിന് പരിധിയില്ലെഡേയ്..

ആന്ധ്രയിലെ എംഎല്‍എയായ ജലീല്‍ ഖാന് പൊങ്കാലപ്പെരുമഴയാണ് സോഷ്യല്‍മീഡിയയില്‍. ടെലിവിഷന്‍ അഭിമുഖത്തിലെ മണ്ടത്തരം പറച്ചിലാണ് എംഎല്‍എയ്ക്ക് പണി കൊടുത്തിരിക്കുന്നത്. എംഎല്‍എയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അവതാരകന്‍ ചോദിച്ച ചോദ്യത്തിന് എംഎല്‍എ നല്‍കിയ മറുപടി കേട്ടാല്‍ ആരും അന്തം വിട്ടുപോകും.

ബി കോം ഡാ..

കൊമേഴ്‌സിനോടുള്ള താല്‍പര്യം മൂലം എപ്പോഴെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആവാന്‍ ആഗ്രഹിച്ചിരുന്നോ എന്നാണ് അവതാരകന്‍ ചോദിച്ചത്. താന്‍ ബി കോമിന് ചേര്‍ന്നത് തന്നെ കണക്കിലും ഫിസ്‌ക്‌സിലും ഉള്ള താല്‍പര്യം മൂലമായിരുന്നു എന്നായിരുന്നു എംഎല്‍എയുടെ മറുപടി.

എംഎല്‍എ വേറെ ലെവലാ..

ബി.കോംകാരന്‍ കൂടിയായ അവതാരകന്‍ എംഎല്‍എയെ പരിപാടിക്കിടെ തിരുത്താനും ശ്രമിച്ചു. ബികോമിന് കണക്കും ഫിസിക്‌സും പഠിപ്പിക്കുന്നില്ല സര്‍ എന്ന്. പക്ഷേ എംഎല്‍എ കട്ടയ്ക്ക് പിടിച്ചുനിന്നു. താന്‍ പഠിച്ചിട്ടുണ്ട് എന്നായിരുന്നു ജലീല്‍ ഖാന്റെ വാദം. അത് മാത്രമല്ല കണക്കില്‍ നൂറില്‍ നൂറ് മാര്‍ക്കും വാങ്ങിയിട്ടുണ്ടത്രേ.

മുടുക്കനാ മുടുക്കന്‍..

അക്കൗണ്ടന്‍സി എന്നു പറഞ്ഞാല്‍ തന്നെ കണക്കും ഫിസിക്‌സുമാണത്രേ. അവതാരകന്‍ ചിലപ്പോള്‍ പഠിച്ചത് മറന്നതാവുമെന്നും എംഎല്‍എ പറയുന്നുണ്ട്. ചെറുപ്പം മുതല്‍ താന്‍ കണക്കില്‍ മിടുക്കനാണെന്നും എംഎല്‍എ അവകാശപ്പെടുന്നുണ്ട്. കാല്‍ക്കുലേറ്റര്‍ പോലും ആവശ്യമില്ലത്രേ കണക്ക് കൂട്ടാന്‍.

ട്രോളോട് ട്രോള്‍

അഭിമുഖം സംപ്രേഷണം ചെയ്തതിന് ശേഷം എംഎല്‍എയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല..ട്രോളോട് ട്രോള്‍. ഇത്ര വിശേഷപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ള എംഎല്‍എയെ ലഭിച്ച വിജയവാഡ വെസ്റ്റ് മണ്ഡലത്തിലെ വോട്ടര്‍മാരെ അഭിനന്ദിക്കുകയാണ് ട്രോളര്‍മാര്‍.

ഭരണകക്ഷിക്ക് അഭിമാനിക്കാം..

വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് ജയിച്ച ജലീല്‍ ഖാന്‍ പിന്നീട് തെലുങ്ക് ദേശം പാര്‍ട്ടിയിലേക്ക് കൂടുമാറുകയായിരുന്നു. ആന്ധ്രയിലെ നിലവിലെ ഭരണകക്ഷിയാണ് ടിഡിപി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+