Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കണം'; കരളില്‍ ക്യാന്‍സര്‍: തുടക്കം വയറുവേദനയിലെന്ന് ദീപിക

ഹിന്ദിയിലെ പ്രശസ്തയായ ടെലിവിഷന്‍ താരമാണ് ദീപിക കക്കര്‍. നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ ദീപിക അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് 12-ാം സീസണിലും ദീപിക പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴിതാ 'നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഓര്‍ക്കണം' എന്നാണ് ദീപിക ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. തനിക്ക് മാരകമായ ക്യാന്‍സറാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ദീപിക വെളിപ്പെടുത്തി. കരളിലാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത്. ക്യാന്‍സറിന്റെ രണ്ടാം ഘട്ടത്തിലാണ് രോഗ നിര്‍ണയം നടത്തിയത്.

ഗുരുതരമായ ക്യാന്‍സറാണ് ദീപികയെ ബാധിച്ചിരിക്കുന്നത്. വയറു വേദനയിലാണ് രോഗം ആരംഭിച്ചത്. മെയ് 15നാണ് ദീപികയുടെ ഭര്‍ത്താവും ടെലിവിഷന്‍ താരവുമായ ഷോയിബ് ഇബ്രാഹിം, ദീപികയുടെ കരളില്‍ ടെന്നിസ് ബോളിന്റെ വലിപ്പത്തിലുള്ള
ട്യൂമര്‍ കണ്ടെത്തിയതായി ആദ്യം അറിയിച്ചത്. ഇത് കാന്‍സറാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയയായി.

Dipika Kakar

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ദീപിക തന്നെ കാന്‍സര്‍ ബാധിച്ചതായി വെളിപ്പെടുത്തിയത്. ഒരു വയറുവേദനയില്‍ തുടങ്ങിയ രോഗം എങ്ങനെ ക്യാന്‍സറായി മാറിയെന്ന അനുഭവവും ദീപിക പങ്കുവെച്ചു

'കഴിഞ്ഞ കുറെ നാളുകളായി ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നു. എന്റെ വയറിന്റെ മുകള്‍ഭാഗത്ത് തുടര്‍ച്ചയായ വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് പോയത്. പരിശോധനയില്‍ കരളില്‍ ഒരു ടെന്നീസ് ബോള്‍ വലിപ്പത്തില്‍ ട്യൂമര്‍ കണ്ടെത്തി. ക്യാന്‍സറിന്റെ രണ്ടാം ഘട്ടമായിരുന്നു അത്. ഞങ്ങള്‍ അനുഭവിച്ച ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ഒന്നായിരുന്നു അത്.

ക്യാന്‍സറിനെ നേരിടാനും കൂടുതല്‍ ശക്തമായി തിരിച്ചുവരാനുമുള്ള ശ്രമത്തിലാണ് ഞാന്‍. പ്രതി കൂല സാഹചര്യങ്ങളെ പോസിറ്റിവിറ്റിയോട് കൂടി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ദീപിക പറഞ്ഞു. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റൊപ്പമായിരിക്കുമ്പോള്‍ ഞാന്‍ ഇതിനെയും മറികടക്കും. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെ ഉള്‍പ്പെടുത്തുക. ഒരുപാട് സ്‌നേഹം എന്നാണ് ദീപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

ദമ്പതികളുടെ മകന് രണ്ടു വയസ് മാത്രമാണ് പ്രായം. മകന്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയോടു കൂടിയാണ് ഈ സാഹചര്യത്തെ നേരിടുന്നതെന്ന് ഷോയിബ് പറയുന്നു. അവന്‍ ഒരു ദിവസം പലതവണ അമ്മയുടെ അടുത്തേക്ക് വരും. എന്നാല്‍ അമ്മയ്ക്ക് സുഖമില്ലെന്ന് അവനറിയാം.

വയറുവേദന ആദ്യം അനുഭവപ്പെട്ടപ്പോള്‍ അസിഡിറ്റി എന്നാണ് കരുതിയത്. വേദന കുറയാതിരുന്നതോടെ കുടുംബ ഡോക്ടറെ കണ്ടു. അദ്ദേഹം കുറച്ച് ആന്റിബയോട്ടിക്കുകള്‍ നല്‍കി. രക്തപരിശോധന നടത്താനും ആവശ്യപ്പെട്ടു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചപ്പോള്‍ വേദന മാറുകയും ചെയ്തു

എന്നാല്‍ ഡോക്ടര്‍ വീണ്ടും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു. സിറ്റി സ്‌കാന്‍ എടുക്കാനും പറഞ്ഞു. അതില്‍ ദീപയുടെ കരളിന്റെ ഇടതുഭാഗത്ത് ട്യൂമര്‍ കണ്ടെത്തി, ഒരു ടെന്നീസ് ബോളിന്റെ വലിപ്പത്തില്‍. ഈ അറിവ് ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.

സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് ഇന്ത്യയുടെ ആദ്യ സീസണിലാണ് ദീപിക അവസാനമായി വന്നത്. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ദീപിക സ്വമേധയാ ഷോയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതേതുടര്‍ന്നാണ് ക്യാന്‍സര്‍ കണ്ടെത്തിയത്. 2018 ലാണ് ദീപിക കക്കറും ഷോയിബ് ഇബ്രാഹിമും തമ്മില്‍ വിവാഹിതരായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+