പ്രേമ നൈരാശ്യമോ? ടെലിവിഷന്‍ അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു!
പ്രമുഖ ടെലിവിഷന്‍ ചാനല്‍ അവതാരക നിരോഷ ചൗധരി ആത്മഹത്യ ചെയ്തു. 23കാരിയായ നിരോഷ ചൗധരിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെലുങ്കിലെ പ്രമുഖ മ്യൂസിക് ടെലിവിഷന്‍ ചാനലായ ജെമിനി ടിവിയിലെ അവതാരകയായിരുന്നു നിരോഷ.
പുലര്‍ച്ചെയോടെയാണ് സംഭവം കാണുന്നത്. സെക്കന്ദരാബാദിലെ സിന്ദി കോളനിയിലെ ഹോസ്റ്റല്‍ മുറിയിലാണ് ആത്മഹത്യ നടന്നത്. ഒരു ഫോണ്‍ കോളിനുശേഷമാണ് നിരോഷ ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു. നിരോഷയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പോലീസ് പരിശോധിക്കും. ഫാനില്‍ കെട്ടി തൂങ്ങിയാണ് നിരോഷ ആത്മഹത്യ ചെയ്തിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്നതായാണ് വിവരം.

തൂങ്ങി മരിച്ച നിലയില്‍
23കാരിയായ നിരോഷ ചൗധരിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

നിരോഷ ആരാണ്?
നേരത്തെ തെലുങ്ക് ചാനലുകളുടെ റിപ്പോര്‍ട്ടറായിരുന്നു നിരോഷ. പിന്നീട് പ്രമുഖ മ്യൂസിക് ടെലിവിഷന്‍ ചാനലായ ജെമിനി ടിവിയിലെ അവതാരകയായി.

ഫോണ്‍ കോളിനുശേഷം
ഒരു ഫോണ്‍ കോളിനുശേഷമാണ് നിരോഷ ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു. നിരോഷയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പോലീസ് പരിശോധിക്കും. അതിനുശേഷം മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.

പ്രേമമാണോ മരണത്തിനുപിന്നില്‍
പ്രേമ നൈരാശ്യമാണോ നിരോഷയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നും സംശയമുണ്ട്. അവസാനം വിളിച്ച ഫോണ്‍ കോള്‍ കാമുകന്റെയാണെന്നും പറയുന്നുണ്ട്. അര്‍ധരാത്രി ഇരുവരും സ്‌കൈപ്പിലൂടെ വാക്ക് തര്‍ക്കമുണ്ടായി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസെടുത്തു
സംഭവത്തില്‍ സെക്ഷന്‍ 174 പ്രകാരം ക്രിമിനല്‍ കുറ്റത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാനില്‍ കെട്ടി തൂങ്ങിയാണ് നിരോഷ ആത്മഹത്യ ചെയ്തിരിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications