കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ ടെലിവിഷന്‍ അവതാരക ആത്മഹത്യ ചെയ്തു; ഞെട്ടലില്‍ നിന്ന് മുക്തമാകാതെ പ്രിയപ്പെട്ടവര്‍

Google Oneindia Malayalam News

മുംബൈ: പ്രമുഖ ടെലിവിഷന്‍ അവതാരകയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലയില്‍ കണ്ടെത്തി. പ്രിയ ജുനേജ എന്ന 24 കാരിയാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ ആണ് വെള്ളിയാഴ്ച രാവിലെ പ്രിയയെ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകൾ.

ഈസ്റ്റ് ദില്ലിയില്‍ ആയിരുന്നു പ്രിയ താമസിച്ചിരുന്നത്. മാതാപിതാക്കളും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവം നടന്ന ഉടന്‍ തന്നെ പോലീസ് എത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. ആത്മഹത്യയുടെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്.

 ടിവി അവതാരക

ടിവി അവതാരക

ടിവി ചാനലുകളില്‍ അവതാരകയായിട്ടാണ് പ്രിയ ജുനേന ശ്രദ്ധ നേടിയത്. വിനോദ പരിപാടികളില്‍ ആയിരുന്നു അവര്‍ അവതാരകയായി ശ്രദ്ധ നേടിയത്. വാര്‍ത്താ അവതരാകയായും ജോലി ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
Social Media criticizes those who celebrate Amit Shah's disease | Oneindia Malayalam
വാര്‍ത്താ ചാനല്‍

വാര്‍ത്താ ചാനല്‍

ഒരു ദേശീയ വാര്‍ത്താ ചാനലിലും പ്രിയ ജോലി ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് അവിടെ നിന്ന് പോന്നത്. അതിന് ശേഷം ഒരു യൂട്യൂബ് ചാനലില്‍ ആണ് ജോലി ചെയ്തിരുന്നത്. വലിയ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അവര്‍ ഏറെ അഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്ക് ഡൗണ്‍ ദുരിതങ്ങള്‍

ലോക്ക് ഡൗണ്‍ ദുരിതങ്ങള്‍

പ്രിയയുടെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടില്ല. എന്നാല്‍ അടുത്തിയെ ഗായകന്‍ കൈലാഷ് ഖേറുമായി നടത്തിയ അഭിമുഖത്തിനിടെ ലോക്ക് ഡൗണ്‍ കാലത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.

ദില്ലി യൂണിവേഴ്‌സിറ്റി

ദില്ലി യൂണിവേഴ്‌സിറ്റി

ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പ്രിയ ബിരുദം നേടിയത്. പവന്‍ കുമാര്‍ ജുനേജ- അനിത ജുനേജ ദമ്പതിമാരുടെ മൂത്ത മകളാണ് പ്രിയ. പ്രിയയ്ക്ക് താഴെ മറ്റ് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. പ്രിയയുടെ മരണം അപ്രതീക്ഷിതമായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പറയുന്നത്.

വിഷാദരോഗം

വിഷാദരോഗം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രിയ വിഷാദത്തിന് അടിമയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ജോലി സംബന്ധിച്ച് തന്നെ ആയിരുന്നു പ്രിയയുടെ ആശങ്കകള്‍. വ്യാഴാഴ്ച രാത്രി പതിവ് പോലെ ഉറങ്ങാന്‍ പോയ പ്രിയയെ രാവിലെ അഞ്ച് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സുശാന്തിന്റെ മരണം: ബീഹാര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്വാറന്റൈനില്‍, മുംബൈ പോലീസ് നീക്കം!!സുശാന്തിന്റെ മരണം: ബീഹാര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്വാറന്റൈനില്‍, മുംബൈ പോലീസ് നീക്കം!!

ആ 'സ്റ്റാൻഡ്' ശ്രദ്ധയിൽ പെട്ടില്ല! അതിന് മാത്രം സോറി... ബാക്കിയെല്ലാം ഉത്തമ ബോധ്യം; പ്രശാന്ത് ഭൂഷൺആ 'സ്റ്റാൻഡ്' ശ്രദ്ധയിൽ പെട്ടില്ല! അതിന് മാത്രം സോറി... ബാക്കിയെല്ലാം ഉത്തമ ബോധ്യം; പ്രശാന്ത് ഭൂഷൺ

English summary
Television anchor Priya Juneja found dead, police says suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X