കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബ് ചതിച്ചാശാനേ!!! ഇനി മൂന്ന് മാസം ടെലിവിഷൻ റേറ്റിങ് ഇല്ല... വാർത്താ ചാനലുകള്‍ക്ക് എന്തുസംഭവിക്കും

Google Oneindia Malayalam News

മുംബൈ: റേറ്റിങ്ങിന് വേണ്ടിയാണ് എല്ലാം ചെയ്യുന്നത് എന്നാണ് കുറച്ച് കാലങ്ങളായി ദൃശ്യമാധ്യമങ്ങള്‍ എന്തിനും പറയുന്ന ന്യായീകരണം. സ്പിരിറ്റ് ഓഫ് ദ ടൈം വാദങ്ങളും എല്ലാം ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.

റേറ്റിങ്: ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല; ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ, മെച്ചപ്പെട്ട് 24റേറ്റിങ്: ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല; ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ, മെച്ചപ്പെട്ട് 24

സിപിഎം വിചാരിച്ചിട്ടും തളരാത്ത ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിങ്ങിൽ ഇടിവില്ല... ഇടത് പ്രേക്ഷകർ ആർക്കൊപ്പംസിപിഎം വിചാരിച്ചിട്ടും തളരാത്ത ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിങ്ങിൽ ഇടിവില്ല... ഇടത് പ്രേക്ഷകർ ആർക്കൊപ്പം

എന്തായാലും ഇനി വരുന്ന 12 ആഴ്ചകള്‍ ടെലിവിഷന്‍ കണക്കുകള്‍ പുറത്ത് വിടുന്നില്ലെന്ന് ബാര്‍ക് ഇന്ത്യ (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) വ്യക്തമാക്കിക്കഴിഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ പരസ്യ സ്ലാബുകള്‍ നിശ്ചയിക്കുന്നത് ബാര്‍ക് ഇന്ത്യ പുറത്ത് വിടുന്ന ടിആര്‍പി റേറ്റിങ് പ്രകാരം ആണ്. എന്താണ് ഇത്തരമൊരു തീരുമാനത്തിന് കാരണം എന്നതും ഇതുകൊണ്ട് എന്തൊക്കെ സംഭവിക്കും എന്നും പരിശോധിക്കാം...

റേറ്റിങ് തട്ടിപ്പ്

റേറ്റിങ് തട്ടിപ്പ്

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അടക്കം മൂന്ന് ചാനലുകള്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നതായി മുംബൈ പോലീസ് കണ്ടെത്തിയിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. ബാര്‍ക് ഇന്ത്യ 12 ആഴ്ച റേറ്റിങ് കണക്കുകള്‍ പുറത്ത് വിടുന്നില്ല എന്ന തീരുമാനം എടുക്കാനുള്ള കാരണവും ഇത് തന്നെയാണ്.

ഭയങ്കര തട്ടിപ്പ്

ഭയങ്കര തട്ടിപ്പ്

റേറ്റിങ് കണക്കാക്കുന്നതിനായി ഉപകരണം സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ തങ്ങളുടെ ചാനലുകള്‍ വയ്ക്കുന്നതിനുള്ള കള്ളത്തരങ്ങളായിരുന്നു ചില ചാനലുകള്‍ ചെയ്തത്. ഇതാണ് കൈയ്യോടെ പിടിയ്ക്കപ്പെട്ടത്. അതിലെ വമ്പന്‍ സ്രാവായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.

വാര്‍ത്താ ചാനലുകള്‍

വാര്‍ത്താ ചാനലുകള്‍

വാര്‍ത്താ ചാനലുകളുടെ റേറ്റിങ് വിവരങ്ങള്‍ ആയിരിക്കും ഇത്തരത്തില്‍ പുറത്ത് വിടാതിരിക്കുക. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി എല്ലാ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ക്കും ഇത് ബാധകമാകുമെന്നും ബാര്‍ക് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സംസ്ഥാനവും ഭാഷയും അടിസ്ഥാനപ്പെടുത്തി എല്ലാ ആഴ്ചയിലും മൊത്തത്തിലുള്ള കണക്കുകള്‍ മാത്രം പുറത്ത് വിടും

എന്തൊക്കെ ലഭ്യമാവില്ല

എന്തൊക്കെ ലഭ്യമാവില്ല

ബാര്‍ക് ഇത്തരമൊരു തീരുമാനമെടുത്തതോടെ വാര്‍ത്താ ചാനലുകള്‍ക്ക് ലഭ്യമാകാത്ത വിവരങ്ങള്‍ എന്തൊക്കെ ആയിരിക്കും എന്ന് നോക്കാം...

1. ഇംപ്രഷനുകള്‍
2. ഡെയ്‌ലി റീച്ച്
3. ചെലവഴിക്കുന്ന ശരാശരി സമയം
4. ക്യുമുലേറ്റീവ് റീച്ച്
5. റേറ്റിങ് ശതമാനം എന്നിവയാണ് അവ.

റേറ്റിങ് ഇല്ലെങ്കില്‍

റേറ്റിങ് ഇല്ലെങ്കില്‍

റേറ്റിങ്ങിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് രാജ്യത്തെ ഓരോ വാര്‍ത്താ ചാനലും. പരസ്യവരുമാനത്തെ നിര്‍ണയിക്കുന്നത് റേറ്റിങ് ആണ് എന്നതാണ് ഏറ്റവും പ്രധാനം. 12 ആഴ്ചയോളം റേറ്റിങ് കണക്കുകള്‍ പുറത്ത് വിടുന്നില്ലെങ്കില്‍ അത് പരസ്യങ്ങളെ എങ്ങനെ ബാധിക്കും എന്നതും അറിയേണ്ടിയിരിക്കുന്നു.

മത്സരം നിര്‍ത്തുമോ

മത്സരം നിര്‍ത്തുമോ

റേറ്റിങ് താത്കാലികമായെങ്കിലും ഇല്ലാതാകുന്നതോടെ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള മത്സരവും അന്തിച്ചര്‍ച്ചകളിലെ ഗ്വാഗ്വാ വിളികളും അവസാനിപ്പിക്കുമോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. എന്തായാലും ദൃശ്യമാധ്യമ പ്രവര്‍ത്തര്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ കുറച്ചെങ്കിലും ആശ്വസിക്കാം എന്നും ചിലര്‍ പറയുന്നു.

റിപ്പബ്ലിക് ടിവി

റിപ്പബ്ലിക് ടിവി

ഏറെ നാളുകളായി ദേശീയ തലത്തില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് നേടുന്നത് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ആണ്. ഏറ്റവും അധികം വിമര്‍ശനം നേരിടുന്നതും റിപ്പബ്ലിക് ടിവി നടത്തുന്ന മാധ്യമ പ്രവര്‍ത്തനം ആണ്. രണ്ടാം സ്ഥാനക്കാരേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു റിപ്പബ്ലിക്. അതിനിടെയിലാണ് ഈ തട്ടിപ്പ് വിവരം പുറത്ത് വരുന്നത്.

കേരളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്

കേരളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്

കേരളത്തില്‍ വര്‍ഷങ്ങളായി റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അപ്രമാദിത്തം തുടരുകയാണ്. ട്വന്റിഫോര്‍ മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളത്.

Recommended Video

cmsvideo
Mumbai Police Sends Notice To Arnab Goswami | Oneindia Malayalam

English summary
Television rating Scam: BARC India suspends rating for News Channel for 8 to 12 weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X