Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു! 3 തവണ ഗർഭച്ഛിദ്രം നടത്തി..!! എല്ലാം ചെയ്തത് പ്രശസ്ത ഗായകൻ...

പ്രശസ്ത തെലുങ്ക് നാടന്‍പാട്ട് കലാകാരന്‍ യെദൂല ജന്‍ഗ റെഡ്ഡിയ്‌ക്കെതിരെയാണ് പരാതി.

ഹൈദരാബാദ്: വിവാഹ വാഗ്ദാനം നല്‍കി ഗായകന്‍ പിഡീപ്പിച്ചെന്ന് പരാതി.. പ്രശസ്ത തെലുങ്ക് നാടന്‍പാട്ട് കലാകാരന്‍ യെദൂല ജന്‍ഗ റെഡ്ഡിയ്‌ക്കെതിരെയാണ് പരാതി. ഇയാളുടെ ട്രൂപ്പിലുണ്ടായിരുന്ന യുവതിയാണ് പരാതി നല്‍കിയത്.

2 വര്‍ഷത്തോളമായി തങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ കഴിയുകയാണെന്നും, ഗര്‍ഭിണി ആയപ്പോള്‍ 3 തവണ ഗര്‍ഭച്ഛിദ്രം നടത്തിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

അടുപ്പം

വിവാഹ മോചിതയായ ഗായിക മൂന്ന് വര്‍ഷം മുമ്പാണ് യെദൂലയുടെ ട്രൂപ്പില്‍ ചേര്‍ന്നത്. ഇവിടെ വെച്ച് ഇവര്‍ അടുപ്പത്തില്‍ ആയി. തുടര്‍ന്ന് ഇരുവരും ഒന്നിച്ചായിരുന്നു താമസം.

ഗര്‍ഭച്ഛിദ്രം നടത്തി

യുവതിയും യെദൂലയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. 3 തവണ യുവതി ഗര്‍ഭിണിയായി. എന്നാല്‍ യെദൂല നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കുകയാണ് ചെയ്തത്.

ഒഴിവാക്കാന്‍ ശ്രമിക്കുന്നു

വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോല്‍ യെദൂല ഒഴിഞ്ഞു മാറുന്നെന്ന് യുവതി പരാതിപ്പെടുന്നു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. തന്നെ ട്രൂപ്പില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും യുവതി.

രാജ്യം വിടാന്‍ സാധ്യത

ഗായകനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആയാല്‍ രാജ്യം വിടാന്‍ സാധ്യത ഉണ്ടെന്നും യുവതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അന്വേഷണം

യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. ഗായകനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

മികച്ച കരിയർ വാഗ്ദാനം ചെയ്തു

ട്രൂപ്പിലെ പ്രധാന ഗായിക ആക്കാമെന്നും യെദൂല ഉറപ്പ് നൽകിയിരുന്നത്രേ... വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഒഴിഞ്ഞുമാറാൻ തുടങ്ങി.

വിദേശത്തേക്ക്

ഗായകൻ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കു്ന്ന കാര്യം ആലോചനയിൽ ആണെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+