Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ബിജെപി എംപി! യഥാര്‍ത്ഥ പപ്പു ആരെന്ന് മനസിലായില്ലേന്ന് ട്വീറ്റ്

തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയ പിന്നാലെ നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് നടനും ബിജെപി എംപിയുമായ ശത്രുഖ്നന്‍ സിന്‍ഹ. ഇനി യഥാര്‍ത്ഥ പപ്പു ആരാണെന്ന് ദയവ് ചെയ്ത് ഒന്നു ഞങ്ങള്‍ക്ക് പറഞ്ഞ് തരാമോയെന്ന് സിന്‍ഹ തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

sathru-1544613843.jpg


"സര്‍ ജി, ആരാണ് പപ്പു ,ആരാണ് 'ഫേക്കു' ആയത് എന്ന് ഞങ്ങള്‍ക്കൊന്ന് പറഞ്ഞ് തരാമോ? ഊര്‍ജ്ജസ്വലനും ശക്തനും അതിലുപരി ഏവരുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്ത ഞങ്ങളുടെ സ്വന്തം രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തെളിയിച്ചിരിക്കുന്നു.

സര്‍ ജി, കയ്യടി വാങ്ങുന്ന നേതാവിന് ചീത്തവിളിയും കേള്‍ക്കേണ്ടി വരും, അല്ലേ രാഹുല്‍ ഗാന്ധി" എന്നായിരുന്നു ശത്രുഖ്നന്‍ സിന്‍സയുടെ ട്വീറ്റ്.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ സോണിയ ഗാന്ധിയെ വിധവ എന്നു വിളിച്ച് പരിഹസിച്ചതിനേയും സിന്‍ഹ മോദിയെ വിമർശിച്ചു. രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്റെ അമ്മ സോണിയാ ഗാന്ധിയേയും നിങ്ങള്‍ അപകീര്‍ത്തിപ്പെടുത്തിയത് അങ്ങേയറ്റം അങ്ങേയറ്റം അധാര്‍മികവും അപകീര്‍ത്തിപരവുമായ വാക്കുകള്‍ ഉപയോഗിച്ചാണ്, സിന്‍ഹ കുറിച്ചു. അതേസമയം രാഹുലിന്‍റ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് വിജയിച്ച മുഴുവന്‍ പേര്‍ക്കും അഭിനന്ദങ്ങള്‍ എന്നും അദ്ദേഹം എഴുതി.

നരേന്ദ്ര മോദിയെ നേരത്തേ തന്നെ വിമര്‍ശിക്കുന്ന വ്യക്തിയാണ് ശത്രുഖ്നന്‍ സിന്‍ഹ. റാഫേല്‍ കരാര്‍ അഴിമതിയിലും, നോട്ട് നിരോധനവും പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലയിലുമെല്ലാം മോദിയെ കണക്കിന് സിന്‍ഹ വിമര്‍ശിച്ചിട്ടുണ്ട്. ഇതോടെ ഉടന്‍ തന്നെ സിന്‍ഹ രാജിവെച്ച് സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+