56 ഇഞ്ചിന്റെ നെഞ്ച് വിരിച്ച് ഈ 2 കാര്യങ്ങള്‍ ഷീ ജിന്‍പിങ്ങിനോട് ചോദിക്കാന്‍ പറ്റുമോ; വെല്ലുവിളി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്ച്ചയ്ക്ക് ചെന്നൈക്കടുത്തുള്ള മഹാബലിപുരത്ത് തയ്യാറെടുക്കവെ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്. ചൈനീസ് പ്രസിഡന്റിനോട് രണ്ടേ രണ്ട് കാര്യങ്ങള്‍ പറയാന്‍ മോദിക്ക് ചങ്കൂറ്റമുണ്ടോയെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ദില്ലിയില്‍ ചോദിച്ചത്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിക്കേണ്ടത് ചൈനീസ് പ്രസിഡന്റിനോടാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ 56 ഇഞ്ച് നെഞ്ച് വിരിച്ച് പാക് അധീന കശ്മീരില്‍ ചൈന കൈവശപ്പെടുത്തിയിരിക്കുന്ന 5000 കിലോമീറ്റര്‍ സ്ഥലം ഒഴിഞ്ഞു തരണമെന്നും ഇന്ത്യയില്‍ ഹുവാവേയുടെ 5ജി ഫോണ്‍ ഉണ്ടാവില്ലെന്നും ഷി ജിന്‍പിങ്ങിന്റെ മുഖത്ത് നോക്കി മോദി പറയണമെന്നാണ് സിബല്‍ ആവശ്യപ്പെട്ടത്.

ജമ്മുകശ്മീരില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ നിരീക്ഷിുന്നുണ്ടെന്ന് ഷി ജിന്‍പിങ് പറയുമ്പോള്‍ ഹോങ്കോങ്ങില്‍ ജനാധിപത്യ സമരങ്ങള്‍ തങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് മോദി എന്തുകൊണ്ടാണ് പറയാത്തത് എന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ജമ്മുകശ്മീര്‍ വിഷയം രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ വിഷയത്തിലുള്ള ചൈനയുടെ ഇടപെടല്‍ തടയാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
ജമ്മുകശ്മീര്‍ പ്രശ്നം ഇന്ത്യയുടം പാകിസ്താനും തമ്മില്‍ സമാധാനപരമായി പരിഹരിക്കണമെന്നതാണ് ചൈനയുടെ പരമ്പരാഗത നിലപാട്. എന്നാല്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത കളഞ്ഞ ഇന്ത്യയുടെ നടപടി ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനുള്ള പാകിസ്താന്റെ ശ്രമത്തെ ചൈന പിന്തുണച്ചു. ബുധനാഴ്ച്ച പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും കശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല പ്രസ്താവനയായിരുന്നു ഷീ ജിന്‍പിങ് നടത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം മോദിയുമായി മഹാബലിപുരത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തുന്നത്
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications