കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

56 ഇഞ്ചിന്‍റെ നെഞ്ച് വിരിച്ച് ഈ 2 കാര്യങ്ങള്‍ ഷീ ജിന്‍പിങ്ങിനോട് ചോദിക്കാന്‍ പറ്റുമോ; വെല്ലുവിളി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങും തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്ച്ചയ്ക്ക് ചെന്നൈക്കടുത്തുള്ള മഹാബലിപുരത്ത് തയ്യാറെടുക്കവെ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്. ചൈനീസ് പ്രസിഡന്‍റിനോട് രണ്ടേ രണ്ട് കാര്യങ്ങള്‍ പറയാന്‍ മോദിക്ക് ചങ്കൂറ്റമുണ്ടോയെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ദില്ലിയില്‍ ചോദിച്ചത്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിക്കേണ്ടത് ചൈനീസ് പ്രസിഡന്റിനോടാണെന്നും അദ്ദേഹം പറഞ്ഞു.

കൂടത്തായി: ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രംകൂടത്തായി: ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രം

തന്‍റെ 56 ഇഞ്ച് നെഞ്ച് വിരിച്ച് പാക് അധീന കശ്മീരില്‍ ചൈന കൈവശപ്പെടുത്തിയിരിക്കുന്ന 5000 കിലോമീറ്റര്‍ സ്ഥലം ഒഴിഞ്ഞു തരണമെന്നും ഇന്ത്യയില്‍ ഹുവാവേയുടെ 5ജി ഫോണ്‍ ഉണ്ടാവില്ലെന്നും ഷി ജിന്‍പിങ്ങിന്റെ മുഖത്ത് നോക്കി മോദി പറയണമെന്നാണ് സിബല്‍ ആവശ്യപ്പെട്ടത്.

kabil

ജമ്മുകശ്മീരില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ നിരീക്ഷിുന്നുണ്ടെന്ന് ഷി ജിന്‍പിങ് പറയുമ്പോള്‍ ഹോങ്കോങ്ങില്‍ ജനാധിപത്യ സമരങ്ങള്‍ തങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് മോദി എന്തുകൊണ്ടാണ് പറയാത്തത് എന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ജമ്മുകശ്മീര്‍ വിഷയം രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ വിഷയത്തിലുള്ള ചൈനയുടെ ഇടപെടല്‍ തടയാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

ഷാജു സ്വന്തമാവണം; സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി; ഒടുവില്‍ അന്ത്യചുംബനവുംഷാജു സ്വന്തമാവണം; സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി; ഒടുവില്‍ അന്ത്യചുംബനവും

ജമ്മുകശ്മീര്‍ പ്രശ്നം ഇന്ത്യയുടം പാകിസ്താനും തമ്മില്‍ സമാധാനപരമായി പരിഹരിക്കണമെന്നതാണ് ചൈനയുടെ പരമ്പരാഗത നിലപാട്. എന്നാല്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത കളഞ്ഞ ഇന്ത്യയുടെ നടപടി ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനുള്ള പാകിസ്താന്‍റെ ശ്രമത്തെ ചൈന പിന്തുണച്ചു. ബുധനാഴ്ച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും കശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല പ്രസ്താവനയായിരുന്നു ഷീ ജിന്‍പിങ് നടത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം മോദിയുമായി മഹാബലിപുരത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തുന്നത്

English summary
tell xi jinping to vacate pok land; congress leader kapil sibal to narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X